അബുദാബി: 2022 ഒക്ടോബർ 30 മുതൽ ബാംഗ്ലൂരിലേക്ക് സർവ്വീസ് നടത്തുന്നതിനായി A380 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് എമിറേറ്റ്‌സ് എയർലൈൻസ്. ഇതോടെ ബാംഗ്ലൂർ കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് A380 വിമാനങ്ങൾ ഉപയോഗിച്ച് സർവ്വീസ് നടത്തുന്ന ആദ്യത്തെ വിമാന കമ്പനിയായി എമിറേറ്റ്‌സ് മാറും. ലോകത്തെ തന്നെ ഏറ്റവും വലിയ കൊമേർഷ്യൽ യാത്രാവിമാനമാണ് A380. ദുബായ് – മുംബൈ റൂട്ടിൽ എമിറേറ്റ്‌സ് നിലവിൽ A380 വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.
Read Also: റിയൽമി 9ഐ: ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ കഴിയുന്ന ഈ സ്മാർട്ട്ഫോണിനെക്കുറിച്ചറിയാം
അതേസമയം, എമിറേറ്റ്സ് എയർലൈൻസ് നേരത്തെ ടിക്കറ്റുകൾക്ക് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് ടിക്കറ്റ് എടുക്കുന്നവർക്ക് ബുർജ് ഖലീഫയിൽ പ്രവേശിക്കാനുള്ള സൗജന്യ ടിക്കറ്റ് ഉൾപ്പടെയുള്ള ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരുന്നത്.
ദുബായ് ഫൗണ്ടൻ ബോർഡ് വാക്ക്, തുടങ്ങിയവ കാണാനും ടിക്കറ്റുകൾ നൽകും. ജൂലൈ ഒന്നു മുതൽ സെപ്തംബർ 30 വരെ ടിക്കറ്റുകൾ എടുക്കുന്നവർക്കാണ് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കുക. ഓരോ പ്രദേശത്തെയും ബുക്കിങ് കാലാവധിക്ക് വ്യത്യാസം ഉണ്ടാകാമെന്നും ഇതു വെബ്സൈറ്റിൽ നോക്കി മനസ്സിലാക്കണമെന്നും എമിറേറ്റ്സ് അറിയിച്ചിരുന്നു.
Read Also: സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനികളെ പീഡനത്തിന് ഇരയാക്കി: പ്രിന്‍സിപ്പലും അദ്ധ്യാപകനും പിടിയില്‍
Post Your Comments