ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധ വാര്‍ത്തകളും രാജ്യവിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയ യൂട്യൂബ് ചാനലുകളെ പൂട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍. ഒരു പാക് ചാനലുള്‍പ്പെടെ എട്ടെണ്ണമാണ് ഇത്തവണ സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യത്തിന്റെ ദേശീയ സുരക്ഷ, വിദേശബന്ധം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ച ചാനലുകളാണിതെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കുന്നു.
Read Also: പ്രണയാഭ്യർത്ഥന നിരസിച്ച ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ യുവാവ് വെടിയുതിർത്തു: വീഡിയോ
ഐടി ആക്ട് 2021 പ്രകാരമാണ് ചാനലുകള്‍ പൂട്ടിച്ചത്. നിരോധിച്ച ചാനലുകള്‍ക്ക് ഏകദേശം 114 കോടിയിലധികം കാഴ്ചക്കാരുണ്ടായിരുന്നുവെന്നും 85 ലക്ഷത്തിലധം സബ്സ്‌ക്രൈബേഴ്സ് ഉണ്ടായിരുന്നതായും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തേയും പലതവണകളിലായി സോഷ്യല്‍മീഡിയ പ്രൊഫൈലുകളും യൂട്യൂബ് ചാനലുകളും കേന്ദ്ര സര്‍ക്കാര്‍ പൂട്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലില്‍ 38 യൂട്യൂബ് ചാനലുകളും ജനുവരിയില്‍ 35ഓളം ചാനലുകളും സര്‍ക്കാര്‍ നിരോധിച്ചിരുന്നു. രാജ്യവിരുദ്ധ പ്രചാരണങ്ങള്‍ നടത്തുകയും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ചാനലുകള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
Post Your Comments