മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിനമാണ് കൃഷ്ണ ജന്മാഷ്ടമി. അലങ്കാരങ്ങൾ, പ്രാർത്ഥനകൾ, കീർത്തനങ്ങൾ, ഉപവാസങ്ങൾ എന്നിവയിലൂടെ ലോകമെമ്പാടുമുള്ള ഭക്തർ ഈ ദിവസം ആഘോഷിക്കുന്നു. ഈ ഉത്സവം ഗോകുലാഷ്ടമി അല്ലെങ്കിൽ ശ്രീകൃഷ്ണ ജയന്തി എന്നും അറിയപ്പെടുന്നു.
ദക്ഷിണേന്ത്യയിൽ ഇതിനെ അഷ്ടമി രോഹിണി എന്നും വിളിക്കുന്നു.
ഭഗവാൻ കൃഷ്ണന്റെ ആത്മീയ ഉപദേശങ്ങൾ ജീവിതത്തെ നയിക്കുന്നതിനുള്ള മികച്ച മാർഗമായി കണക്കാക്കപ്പെടുന്നു. ഭക്തിയെക്കുറിച്ചും ധർമ്മത്തെക്കുറിച്ചും അദ്ദേഹം ലോകത്തെ പഠിപ്പിച്ചു. നമ്മുടെ ജീവിതത്തിലും പ്രയോഗിക്കാൻ കഴിയുന്ന നിരവധി ജീവിത പാഠങ്ങൾ, കുരുക്ഷേത്ര യുദ്ധസമയത്ത് അദ്ദേഹം അർജ്ജുനന് വിവരിച്ച് നൽകി.
ജീവിതം മാറ്റിമറിക്കുന്ന 5 പാഠങ്ങൾ കൃഷ്ണനിൽ നിന്ന് പഠിക്കാം;
കർമ്മത്തിന്റെ പ്രാധാന്യം: ഗീതയിൽ ഭഗവാൻ കൃഷ്ണൻ പറയുന്നു, നമ്മൾ ഒരു ധാർമ്മിക പ്രതിസന്ധിയിലായിരിക്കുമ്പോഴെല്ലാം, നമ്മുടെ കടമയിൽ അതായത് ധർമ്മത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. വികാരങ്ങൾ നമ്മെ ദുർബ്ബലരാക്കുകയും കർത്തവ്യപാതയിൽ നിന്ന് വ്യതിചലിക്കുകയും ചെയ്യുന്നതിനാലാണിത്. ഭഗവാൻ കൃഷ്ണന്റെ അഭിപ്രായത്തിൽ, ധർമ്മം വസ്തുനിഷ്ഠമാണ്, നമ്മുടെ ആത്മനിഷ്ഠമായ വികാരങ്ങളെ അതിന്റെ പാതയിൽ വരാൻ അനുവദിക്കരുത്.
സംഭവിക്കുന്നത് എല്ലാം നല്ലതിന്: ഭഗവാൻ കൃഷ്ണൻ പറഞ്ഞതുപോലെ, എന്ത് സംഭവിച്ചാലും അത് നല്ലതിന് വേണ്ടി സംഭവിക്കുന്നു. നിങ്ങൾ ജീവിതത്തിൽ ഒരു മോശം അനുഭവത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ, അതിന് പിന്നിൽ ഒരു കാരണമുണ്ട്, ജീവിതം നിങ്ങളിലേക്ക് തരുന്നതെന്തും നിങ്ങൾ സ്വീകരിക്കണം. വർത്തമാനകാലത്ത് ജീവിക്കേണ്ടത് പ്രധാനമാണ്, നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്തതിനാൽ ഭാവിയെക്കുറിച്ച് വിഷമിക്കേണ്ടതില്ല.
പേ ആൻഡ് പാർക്കിൽ നിന്നും ബൈക്ക് മോഷണം പോയതായി പരാതി
നല്ല പ്രവൃത്തികൾക്ക് എപ്പോഴും പ്രതിഫലം ലഭിക്കും: ഹിന്ദു ഗ്രന്ഥങ്ങൾ അനുസരിച്ച്, ‘നന്മ ചെയ്യുന്നവൻ ഒരിക്കലും ദുഃഖിക്കുന്നില്ല’ എന്ന് ഭഗവാൻ കൃഷ്ണൻ പറയുന്നു. സ്വന്തം കർത്തവ്യം അനുസരിക്കുന്ന ഏതൊരാളും എപ്പോഴും ഭഗവാൻ കൃഷ്ണനാൽ സംരക്ഷിക്കപ്പെടും. നമ്മുടെ ജീവിതത്തിൽ നാം എടുക്കുന്ന തിരഞ്ഞെടുപ്പുകൾ നമ്മുടെ വിധി നിർണ്ണയിച്ചു, നല്ലത് തിരഞ്ഞെടുക്കുന്നവർ എപ്പോഴും സംരക്ഷിക്കപ്പെടും.
ഒരു ജോലിയും ചെറുതോ വലുതോ അല്ല: ഒരു ജോലിയും നിസ്സാരമല്ലെന്നാണ് ശ്രീകൃഷ്ണൻ പറയുന്നത്. നിങ്ങൾ നിങ്ങളുടെ ജോലിയെ സ്നേഹിക്കുകയും അതിന് നിങ്ങളുടെ ഏറ്റവും മികച്ചത് നൽകുകയും വേണം. അത് വലുതോ ചെറുതോ എന്നത് പ്രശ്നമല്ല. നിങ്ങളുടെ ജോലിയിൽ സംതൃപ്തനായിരിക്കുകയും എല്ലായ്‌പ്പോഴും അതിനെ ബഹുമാനിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
എല്ലാവർക്കും ഒരു സുഹൃത്തിനെ വേണം: കുചേലനുമായുള്ള ശ്രീകൃഷ്ണന്റെ സൗഹൃദം നാമെല്ലാവരും വിലമതിക്കുന്ന ഒന്നാണ്. അവർ പരസ്പരം പങ്കിട്ട ബന്ധത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. വിശുദ്ധ ഗ്രന്ഥങ്ങൾ അനുസരിച്ച്, അവരുടെ സൗഹൃദം സ്നേഹവും ബഹുമാനവുമാണ്. ദ്രൗപതിയുമായുള്ള കൃഷ്ണന്റെ സൗഹൃദവും വളരെ വിലപ്പെട്ടതാണ്, കാരണം, അത് സൗഹൃദത്തിൽ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും പ്രാധാന്യത്തെ പഠിപ്പിക്കുന്നു.
Post Your Comments