വന്‍തുക ചിലവഴിച്ച് നമ്മള്‍ വാങ്ങിക്കൂട്ടുന്നത് മായം ചേര്‍ത്ത തേനാകാനാണ് സാധ്യത. ഗ്ലൂക്കോസ്, കോണ്‍ സിറപ്പ് തുടങ്ങിയ കെമിക്കലുകള്‍ തേനില്‍ മായമായി ഉപയോഗിക്കാറുണ്ട്. മായമുള്ള തേന്‍ കണ്ടെത്താന്‍ ചില വഴികളുണ്ട്. അൽപ്പം തേനെടുത്ത് അതില്‍ വിനാഗിരി ചേര്‍ത്ത് നോക്കാം. ഇത് പതഞ്ഞുവരികയാണെങ്കില്‍ തേനില്‍ മായം ചേര്‍ന്നിട്ടുണ്ടെന്ന് ഉറപ്പ്.
Read Also : കല്ലാർ പുഴയിൽ കാണാതായ 13 കാരന്റെ മൃതദേഹം കണ്ടെത്തി
വാങ്ങിയ തേനില്‍ നിന്നും അൽപ്പം ഒരു ഗ്ലാസ് വെള്ളത്തിൽ ഒഴിക്കാം. ശുദ്ധമായ തേനാണെങ്കില്‍ വെള്ളത്തില്‍ കലരില്ല. അൽപ്പം തേനെടുത്ത് തീപ്പെട്ടിക്കോല്‍ ഉരച്ച് കത്തിച്ചു നോക്കാവുന്നതാണ്. ശുദ്ധമായ തേന്‍ പെട്ടെന്നു കത്തിപ്പിടിക്കും.
ഒരു സ്പൂണ്‍ തേനെടുത്ത് ഇളക്കുക. മായം കലര്‍ന്നതാണെങ്കില്‍ പെട്ടെന്ന് ഇളകുകയും താഴെ വീഴുകയും ചെയ്യും. മായമില്ലാത്ത തേൻ താഴെ വീഴില്ല.
Post Your Comments