Latest NewsNewsBusiness

നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി

മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.6 ശതമാനം വരെയാണ് ഉയർന്നത്

തുടർച്ചയായ നാലാം ദിവസവും നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഇന്ന് നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ തന്നെയാണ് ഓഹരികൾ വ്യാപാരം അവസാനിച്ചത്. സെൻസെക്സ് 418 പോയിന്റാണ് ഉയർന്നത്. ഇതോടെ, 60,260 ലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി 101 പോയിന്റ് ഉയർന്ന് 17,926 ൽ വ്യാപാരം അവസാനിപ്പിച്ചു. കൂടാതെ, മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.6 ശതമാനം വരെയാണ് ഉയർന്നത്.

ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ലൈഫ്, എച്ച്സിഎൽ ടെക്, ബിപിസിഎൽ, ഭാരതി എയർടെൽ, ഹീറോ മോട്ടോകോർപ്പ്, ഹിൻഡാൽകോ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടം കൈവരിച്ചു. എന്നാൽ, സിപ്ല, എസ്ബിഐ ലൈഫ്, അൾട്രാടെക് സിമന്റ്, മാരുതി സുസുക്കി, അപ്പോളോ ഹോസ്പിറ്റൽസ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

Also Read: താരനകറ്റാൻ കറിവേപ്പിലയും തൈരും

shortlink

Related Articles

Post Your Comments

Related Articles


Back to top button