KeralaLatest NewsNews

സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ തുടങ്ങും

കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ തുടങ്ങും. തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളാണ് ഭക്ഷ്യക്കിറ്റില്‍ ഉള്ളത്. കിറ്റിന്‍റെ പാക്കിംഗ് എൺപത് ശതമാനവും പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു. ഇത്തവണ പപ്പടത്തിനും ശർക്കരയ്ക്കും പകരം മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും ആണ് കിറ്റില്‍ ഉണ്ടാവുക.

 

മിൽമയിൽ നിന്ന് നെയ്യ്, ക്യാഷു കോർപ്പറേഷനിൽ നിന്ന് കശുവണ്ടി പരിപ്പ്, സപ്ലൈക്കോയുടെ ശബരി ബ്രാൻഡ് ഉത്പന്നങ്ങൾ എന്നിവയാണ് പ്രധാനമായും ഉള്ളത്‌.14 ഉത്പന്നങ്ങൾ അടങ്ങിയ കിറ്റിന് 434 രൂപയാണ് കുറഞ്ഞ ചെലവ്. പഞ്ചസാരയും ചെറുപയറും തുവരപരിപ്പും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്. ലോഡിംഗ് വണ്ടിക്കൂലി ഉൾപ്പടെ 447 രൂപയുടെ കിറ്റ് എല്ലാ ജില്ലകളിലും തയ്യാറായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button