നീണ്ട കാത്തിരിപ്പിനൊടുവിൽ ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. വിൻഡോസിന് വേണ്ടി വാട്സ്ആപ്പ് പ്രത്യേകം അവതരിപ്പിച്ചിട്ടുള്ള ആപ്പിന്റെ ബീറ്റ പരീക്ഷണമാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് വിൻഡോസിന് വേണ്ടി വാട്സ്ആപ്പ് പ്രത്യേക ആപ്പ് അവതരിപ്പിച്ചത്. അതേസമയം, മാക്ക് പതിപ്പിലെ ബീറ്റ പരീക്ഷണങ്ങൾ അവസാനിച്ചിട്ടില്ല.
ബീറ്റ പരീക്ഷണങ്ങൾ പൂർത്തിയായതോടെ, ഇനി വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് ആപ്പിൽ ചാറ്റ് ചെയ്യാൻ സാധിക്കും. വാട്സ്ആപ്പ് വെബ്ബിന് പകരം എന്ന നിലയിലാണ് പുതിയ ആപ്പ് പ്രവർത്തിക്കുക. കൂടാതെ, വെബ്ബ് അധിഷ്ഠിത സംവിധാനത്തെക്കാൾ പുതിയ ആപ്പ് കൂടുതൽ എളുപ്പത്തിലും വേഗത്തിലും കൈകാര്യം ചെയ്യാൻ സാധിക്കും. വാട്സ്ആപ്പിന്റെ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനായി മൈക്രോസോഫ്റ്റ് സ്റ്റോർ സന്ദർശിച്ച ശേഷം വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് തിരയുക. ശേഷം ഡെസ്ക്ടോപ്പിലേക്ക് ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും.
Also Read: ‘റോഹിംഗ്യകൾ അനധികൃത കുടിയേറ്റക്കാർ, ഫ്ലാറ്റുകൾ നൽകേണ്ട കാര്യമില്ല’: നാടുകടത്തുമെന്ന് കേന്ദ്ര സർക്കാർ
Post Your Comments