കാസർഗോഡ്: ദേശീയ പാതാ വികസനം നിശ്ചയിച്ച തിയതിക്ക് മുമ്പ് തന്നെ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കാസർഗോഡ് ജില്ലയിലെ ദേശീയ പാതാ വികസന പ്രവര്‍ത്തനങ്ങള്‍ മന്ത്രി നേരിട്ടെത്തി പരിശോധിച്ചു.
ദേശീയ പാതാ വികസനത്തിനായി കേരളത്തിലെ ഭൂമി ഏറ്റെടുക്കല്‍ 98 ശതമാനവും പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു. ഒന്‍പത് ജില്ലകളില്‍ അതിവേഗമാണ് നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കേരളത്തിലാകെ 2025 ഓടെ ദേശീയ പാതാ വികസനം പൂര്‍ത്തിയാക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.
അണ്ടര്‍ പാസ് വേണം, വഴി അടയുന്നു തുടങ്ങി പൊതുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഉന്നയിച്ച പ്രധാന പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ആയിരിക്കും ദേശീയ പാതയുടെ നിർമ്മാണമെന്നും മന്ത്രി ഉറപ്പ് നല്‍കി. ഇത് സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Post Your Comments