തിരുവനന്തപുരം: പ്രിയ വർഗീസിന്റെ നിയമന നടപടി ഗവർണർ സ്റ്റേ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. നിയമനം നടത്തിയത് സർവകലാശാലയെന്നും മറുപടി പറയേണ്ടത് വൈസ് ചാൻസലറാണെന്നും ബിന്ദു പ്രതികരിച്ചു. യൂണിവേഴ്‌സിറ്റികളാണ് നിയമനം നടത്തുന്നത്. നിയമപ്രകാരം മാത്രമേ നിയമനം നടത്താൻ സാധിക്കൂ. നിയമനം നടത്തിയത് സർക്കാരല്ല. നിയമനവുമായി സർക്കാർ യാതൊരു തരത്തിലും ബന്ധപ്പെടുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കണ്ണൂർ സർവകലാശാല പ്രശ്‌നത്തിലെ തീരുമാനം ഉടൻ അറിയാമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഗവർണർ പ്രയ വർഗീസിന്റെ നിയമനം റദ്ദാക്കിയത്. ചാൻസിലർ എന്ന അധികാരം ഉപയോഗിച്ചാണ് ഗവർണറുടെ നടപടി. താൻ ചാൻസിലർ ആയിരിക്കുന്നിടത്തോളം കാലം സ്വജനപക്ഷപാതം അംഗീകരിക്കില്ല എന്നും ചട്ടലംഘനങ്ങൾ അനുവദിക്കില്ലെന്നും ഗവർണർ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ രംഗത്തെത്തി. ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ സർവകലാശാല ചട്ട പ്രകാരം സിന്റിക്കേറ്റ് തീരുമാനം റദ്ദാക്കാൻ ഗവർണർക്ക് അധികാരം ഇല്ലെന്നാണ് വിസിയുടെ വാദം.
Read Also: ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്: തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു
Post Your Comments