ന്യൂഡൽഹി: രോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് രാജ്യ തലസ്ഥാനത്ത് ഫ്ളാറ്റ് നല്‍കാനുള്ള തീരുമാനത്തെ പ്രശംസിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി. സുപ്രധാന തീരുമാനമാണിതെന്നും രാജ്യത്ത് അഭയം തേടിയവരെ ഇന്ത്യ എപ്പോഴും സ്വാഗതം ചെയ്തിട്ടുണ്ടെന്നും ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു.
‘ഇന്ത്യയുടെ അഭയാര്‍ത്ഥി നയത്തെ ചിലര്‍ ബോധപൂര്‍വ്വം സി.എ.എയുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നുണ്ട്. യു.എന്‍ റെഫ്യൂജി കന്‍വെന്‍ഷനെ(1951) ഇന്ത്യ ബഹുമാനിക്കുകയും അത് പിന്തുടരുകയും ചെയ്യുന്നുണ്ട്. മതമോ വംശമോ പരിഗണിക്കാതെയാണ് ഇന്ത്യ എല്ലാവര്‍ക്കും അഭയം നല്‍കുന്നത്’- കേന്ദ്രമന്ത്രി പറഞ്ഞു.
Read Also: ബാങ്കില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച, 20 കോടിയോളം വിലമതിക്കുന്ന പണവും സ്വര്‍ണാഭരണങ്ങളും നഷ്ടമായി
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് രോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ ഫ്ളാറ്റുകളിലേക്ക് പുനരധിവസിപ്പിക്കാന്‍ തീരുമാനമായത്. ക്യാമ്പിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് മദന്‍പൂര്‍ ഖാദര്‍ മേഖലയില്‍ റോഹിങ്ക്യകളെ മാറ്റിപ്പാര്‍പ്പിച്ച ടെന്റുകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പ്രതിമാസം 7 ലക്ഷം രൂപ വാടക വഹിക്കുന്നുണ്ടെന്നും കേന്ദ്രം യോഗത്തില്‍ ചൂണ്ടിക്കാട്ടി.
Post Your Comments