ന്യൂഡല്‍ഹി: പ്രമുഖ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനിക്ക് കേന്ദ്രസര്‍ക്കാര്‍ ഇസഡ് കാറ്റഗറി വിഐപി സുരക്ഷ അനുവദിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വ്യവസായ പ്രമുഖന് ഓള്‍ ഇന്ത്യ കവര്‍ പേയ്മെന്റ് അടിസ്ഥാനത്തിലായിരിക്കും സുരക്ഷ നല്‍കുക. പ്രതിമാസം ഏകദേശം 15-20 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. അദാനിയുടെ സുരക്ഷയ്ക്കായി സിആര്‍പിഎഫ് കമാന്‍ഡോകളെയാണ് വിന്യസിച്ചിരിക്കുന്നത്.
Read Also: വ്യവസായങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും കേന്ദ്ര സര്‍ക്കാരിന്റെ കൈത്താങ്ങ്
കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ തയ്യാറാക്കിയ ഭീഷണി സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 60 കാരനായ അദാനിക്ക് കേന്ദ്ര ലിസ്റ്റിന് കീഴിലുള്ള സുരക്ഷ നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ (സിആര്‍പിഎഫ്) വിഐപി സെക്യൂരിറ്റി വിഭാഗത്തോട് ജോലി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ സ്‌ക്വാഡ് ഇപ്പോള്‍ സംരക്ഷണത്തിനൊപ്പമാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് 2013ല്‍ കേന്ദ്ര സര്‍ക്കാര്‍ സിആര്‍പിഎഫ് കമാന്‍ഡോകളുടെ കാറ്റഗറി സുരക്ഷ അനുവദിച്ചിരുന്നു.
Post Your Comments