Latest NewsSaudi ArabiaNewsInternationalGulf

പൊതുസ്ഥലങ്ങളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നവർക്ക് പിഴ ചുമത്തും: മുന്നറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: സൗദിയിൽ പൊതു സ്ഥലങ്ങളിൽ മറ്റുള്ളവരെ ദ്രോഹിക്കുന്ന തരത്തിൽ ശബ്ദം ഉയർത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. ഇത്തരക്കാർക്കെതിരെ 100 റിയാൽ പിഴ ചുമത്തുമെന്ന് സൗദി അറിയിച്ചു.

Read Also: സ്ത്രീകൾക്കെതിരായ ഹീനമായ അതിക്രമങ്ങൾ സാധൂകരിക്കുന്ന കോടതി നിലപാട് ആശങ്കയുണർത്തുന്നു: വനിതാ കമ്മീഷൻ

സന്ദർശകരെ ദ്രോഹിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ അപകടത്തിൽ പെടുന്നതോ ആയ ശബ്ദം ഉച്ചരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് പൊതു മര്യാദയുടെ ലംഘനമായി കണക്കാക്കും. പൊതു ഇടങ്ങളിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോ, മറ്റുള്ളവരെ പേടിപ്പെടുത്തുന്നതോ ആയ ശബ്ദങ്ങൾ ഉണ്ടാക്കുക, അല്ലെങ്കിൽ പ്രവർത്തികൾ ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് പിഴ ചുമത്തും.

ചട്ടങ്ങൾ അനുസരിച്ച് പുരുഷന്മാരും സ്ത്രീകളും മാന്യമായി വസ്ത്രം ധരിക്കുകയും അശ്ലീലമായ ഭാഷയോ ആംഗ്യങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും വേണം. മാലിന്യം വലിച്ചെറിയൽ, തുപ്പൽ, അനുവാദമില്ലാതെ ആളുകളുടെ ഫോട്ടോയും വിഡിയോയും എടുക്കൽ, പ്രാർഥനാ സമയങ്ങളിൽ സംഗീതം ഉയർത്തൽ തുടങ്ങിയവയും പൊതു മര്യാദ ലംഘനങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

Read Also: അടുത്ത വർഷം മുതൽ എല്ലാ വിദഗ്ധ തൊഴിലാളികൾക്കും ലൈസൻസ് നിർബന്ധം: അറിയിപ്പുമായി സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button