Latest NewsKeralaNews

സംസ്ഥാനതല കർഷക ദിനാഘോഷവും കർഷക അവാർഡ് വിതരണവും

തിരുവനന്തപുരം: ചിങ്ങം ഒന്നിന് കർഷക ദിനം വിപുലമായ പരിപാടികളോടുകൂടി കൃഷിവകുപ്പ് ആഘോഷിക്കുമെന്ന് മന്ത്രി പി. പ്രസാദ്. കഴിഞ്ഞ വർഷത്തെ സംസ്ഥാനതലത്തിലെ മികച്ച കർഷകർക്കുള്ള അവാർഡ് വിതരണവും ഇതോടൊപ്പം നടക്കും. ഓഗസ്റ്റ് 17ന് കർഷക ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന കർഷക അവാർഡ് വിതരണവും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകുന്നേരം 4 മണിക്ക് നിർവഹിക്കും.

Read  Also: ആറ് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു: വേര്‍പിരിയൽ വാർത്ത പങ്കുവച്ച് ബിഗ് ബോസ് താരം

കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരായ വി.ശിവൻ കുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കർഷകർ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. രാവിലെ മുതൽ സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലും പ്രാദേശികമായി കർഷക ദിനാഘോഷങ്ങൾ നടക്കും. മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങും കൃഷിഭവൻ തലത്തിൽ നടക്കും.

ചിങ്ങം ഒന്നിന് സംസ്ഥാനമൊട്ടാകെ ഒരു ലക്ഷം കൃഷിയിടങ്ങളിൽ പുതുതായി കാർഷിക പ്രവർത്തനങ്ങൾ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്ത് വാർഡുകളിലും കുറഞ്ഞത് ആറ് കൃഷിയിടങ്ങൾ വീതം പുതുതായി കണ്ടെത്തി കൃഷി ഇറക്കുവാനാണ് പദ്ധതി. പുതുതായി കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഫോട്ടോയും വീഡിയോയും കൃഷിഭവൻ മുഖേന ശേഖരിച്ച് സംസ്ഥാനതലത്തിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ ഡോക്യുമെന്റ് ചെയ്യും. മികച്ച ഫോട്ടോ/ വീഡിയോ എന്നിവയ്ക്ക് സമ്മാനവും നൽകും.

‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി വാർഡുകൾ കേന്ദ്രീകരിച്ച് രൂപീകരിച്ചിട്ടുള്ള കൃഷി കൂട്ടങ്ങളുടെ നേതൃത്വത്തിലായിരിക്കും പുതു കൃഷിയിടങ്ങളുടെ നടത്തിപ്പ്. അതാത് വാർഡ് മെമ്പർ അദ്ധ്യക്ഷനായി രൂപീകരിക്കപ്പെട്ട വാർഡ് തല സമിതി അല്ലെങ്കിൽ വാർഡ് മെമ്പർ ചുമതലപ്പെടുത്തുന്ന ഒരു കർഷകനായിരിക്കും വാർഡിലെ കൃഷിക്കു നേതൃത്വം നൽകുക.

Read  Also: കേരള സവാരി: സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്‌സി സർവീസ് ബുധനാഴ്ച്ച പ്രവർത്തനം ആരംഭിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button