ഡൽഹി: ജനങ്ങൾക്ക് സൗജന്യങ്ങളും വാഗ്ദാനങ്ങളും നൽകുന്നതിൽ നിന്നും രാഷ്ട്രീയ പാർട്ടികളെ തടയാനാവില്ലെന്ന പ്രഖ്യാപനവുമായി സുപ്രീം കോടതി. ദ്രാവിഡ മുന്നേറ്റ കഴകം ഫയൽ ചെയ്ത പരാതി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഈ പരാമർശം.
ചൊവ്വാഴ്ചയാണ് ഡിഎംകെ സുപ്രീം കോടതിയിൽ പരാതി നൽകിയത്. പാർട്ടി ജനങ്ങൾക്കു നൽകുന്നതെല്ലാം തിരഞ്ഞെടുപ്പിൽ ജയിക്കാൻ വാഗ്ദാനം ചെയ്യുന്നവയായി കണക്കാക്കാനാകില്ലെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് സൗജന്യമായി നൽകുന്നവയ്ക്ക് പല തരത്തിലുള്ള മാനങ്ങളും ഉദ്ദേശങ്ങളും ഉണ്ടാകുമെന്നും കോടതി മുമ്പാകെ പാർട്ടി മൊഴി നൽകി. ഡിഎംകെയെ പ്രതിനിധീകരിച്ച് പി വിൽസണാണ് കോടതിയിൽ ഹാജരായത്.
Also read: ‘ബിജെപിയുമായി സന്ധി ചെയ്യില്ല’: ഡൽഹി സന്ദർശനത്തിനെ പറ്റി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ
ജനങ്ങളുടെ ക്ഷേമം ഉറപ്പു വരുത്തേണ്ടത് ഭരണകൂടത്തിന്റെ ചുമതലയാണെന്ന് ഡിഎംകെ വാദിച്ചു. ആയതിനാൽ, ഇത് അന്വേഷിക്കാനായി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനെ പാർട്ടി എതിർക്കുന്നതായും അവർ കോടതിയെ ബോധിപ്പിച്ചു. പൊതുജനങ്ങളുടെ പണം ശരിയായ രീതിയിൽ ചെലവഴിക്കുന്നതാണ് ഇക്കാര്യത്തിലെ പ്രസക്തമായ വിഷയമെന്നാണ് കോടതി ഇതിനോട് പ്രതികരിച്ചത്.
Post Your Comments