Latest NewsNewsLife StyleHealth & Fitness

ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഏ​ത്ത​പ്പ​ഴം

ഹൃ​ദ​യത്തി​ന്‍റെ സുഹൃത്താണ് ഏത്തപ്പഴം. അ​തി​ൽ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യ പൊട്ടാ​സ്യം ര​ക്ത​സമ്മ​ർ​ദ്ദം നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മെ​ന്ന് പ​ഠ​നങ്ങൾ പറയുന്നു.​ ഏ​ത്ത​പ്പ​ഴ​ത്തി​ൽ പെ​ക്റ്റി​ൻ എ​ന്ന ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന​ത​രം നാ​രു​ക​ളു​ണ്ട്. ഇ​വ ചീ​ത്ത കൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കമാണ്. ഒ​പ്പം ന​ല്ല കൊ​ള​സ്ട്രോളിന്‍റെ തോ​തു നി​ല​നി​ർ​ത്തു​ന്നതിനു സഹായകവുമാണ്.

ദി​വ​സ​വും ഏ​ത്ത​പ്പ​ഴം ആഹാരക്രമത്തിൽ ഉൾപ്പെടുത്തണം. ഏ​ത്ത​പ്പ​ഴ​ത്തി​ൽ ബി ​വി​റ്റാ​മി​നു​ക​ൾ ധാ​രാ​ളമുണ്ട്.​ ഇ​വ നാ​ഡി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. അ​തി​ലു​ള​ള പൊട്ടാ​സ്യം ബു​ദ്ധി​പ​ര​മാ​യ ക​ഴി​വു​ക​ൾ ഊ​ർ​ജ്വ​സ്വ​ല​മാ​ക്കി നി​ല​നി​ർ​ത്തു​ന്നതിനു സഹായകമാണ്. പ​ഠ​ന​പ​ര​മാ​യ ക​ഴി​വു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്നു. വിദ്യാർത്ഥികൾ ഏ​ത്ത​പ്പ​ഴം ക​ഴി​ക്കു​ന്ന​തു ഗു​ണ​പ്ര​ദം ആണ്. ഇ​രു​മ്പ് ധാ​രാ​ള​മ​ട​ങ്ങി​യ മ​റ്റു വി​ഭ​വ​ങ്ങ​ൾ​ക്കൊ​പ്പം വി​റ്റാ​മി​ൻ സി ​അ​ട​ങ്ങി​യ ഏ​ത്ത​പ്പ​ഴ​വും ശീ​ല​മാ​ക്കി​യാ​ൽ ക്ഷീ​ണം, ത​ല​വേ​ദ​ന, ശ്വാ​സം കിട്ടാ​തെ വ​രി​ക, ഹൃ​ദ​യ​താ​ള​ത്തി​ലെ ക്ര​മ​ര​ഹി​ത​മാ​യ അ​വ​സ്ഥ തു​ട​ങ്ങി വി​ള​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെട്ട ല​ക്ഷ​ണ​ങ്ങ​ൾ അ​ക​റ്റാം.

Read Also : മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയ കുറ്റവാളികളുടെ ഡാറ്റാബേസ് തയ്യാറാക്കി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ

ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ഏ​ത്ത​പ്പ​ഴം ഗു​ണ​പ്ര​ദ​മാണ്. ഏ​ത്ത​പ്പ​ഴ​ത്തി​ൽ വി​റ്റാ​മി​ൻ എ ​ധാ​രാ​ളമുണ്ട്. ഇത് കൊ​ഴു​പ്പി​ൽ ല​യി​ക്കു​ന്ന​ത​രം വി​റ്റാ​മി​നാണ്. ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും നി​ശാ​ന്ധ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നും വി​റ്റാ​മി​ൻ എ ​അ​ത്യ​ന്താ​പേ​ക്ഷി​തമാണ്. പ്രാ​യ​മാ​യ​വ​രി​ൽ അ​ന്ധ​ത​യ്ക്കു​ള​ള മു​ഖ്യ​കാ​ര​ണ​മാ​ണു മാ​കു​ലാ​ർ ഡീ​ജ​ന​റേ​ഷ​ൻ. അ​തി​നു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നതിന് ഏ​ത്ത​പ്പ​ഴം ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

ച​ർ​മ്മത്തിന്‍റെ ഇ​ലാ​സ്തി​ക നി​ല​നി​ർ​ത്തു​ന്ന​തി​നു സ​ഹാ​യ​ക​മാ​യ വി​റ്റാ​മി​ൻ സി, ​ബി6 തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ ഏ​ത്ത​പ്പ​ഴ​ത്തി​ൽ ധാ​രാ​ളമുണ്ട്.​ ഏ​ത്ത​പ്പ​ഴ​ത്തി​ലു​ള​ള ആ​ന്‍റിഓ​ക്സി​ഡ​ന്റു​ക​ളും മാം​ഗ​നീ​സും ഫ്രീ​റാ​ഡി​ക്ക​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ച​ർ​മ്മകോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്നു. ചു​രു​ക്ക​ത്തി​ൽ ച​ർമ്മത്തിന്‍റെ തി​ള​ക്ക​വും ചെ​റു​പ്പ​വും നി​ല​നി​ർ​ത്തു​ന്ന​തി​ന് ഏ​ത്ത​പ്പ​ഴം പ​തി​വാ​യി ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു ഗു​ണ​ക​രം ചെയ്യും.​ ഏ​ത്ത​പ്പ​ഴ​ത്തി​ൽ 75 ശ​ത​മാ​നം ജ​ലാം​ശ​മു​ണ്ട്. ഇ​ത് ച​ർ​മം ഈ​ർ​പ്പ​മു​ള​ള​താ​ക്കി സൂ​ക്ഷി​ക്കു​ന്ന​തി​നു സ​ഹാ​യ​കമാകും. ച​ർ​മ്മം വ​ര​ണ്ട് പാ​ളി​ക​ളാ​യി അ​ട​രു​ന്ന​തും ത​ട​യു​ന്നു.

വൃ​ക്ക​ക​ൾ, കു​ട​ലു​ക​ൾ എ​ന്നി​വ​യി​ലെ ക്യാ​ൻ​സ​ർ ​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​ന് ഏ​ത്ത​പ്പ​ഴം ഗു​ണ​പ്ര​ദ​മെ​ന്ന് പ​ഠ​നം പറയുന്നു. അ​തി​ലു​ള​ള ആ​ന്‍റി ഓ​ക്സി​ഡ​ൻ​റ് ഫീ​നോ​ളി​ക് സം​യു​ക്ത​ങ്ങ​ൾ കോ​ശ​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന ഫ്രീ​റാ​ഡി​ക്ക​ലു​ക​ളെ നി​ർ​വീ​ര്യ​മാ​ക്കു​ന്നുവെന്ന ഗുണവും ഏത്തപ്പഴത്തിന് ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button