ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. അരിപ്പൊടി, വാഴപ്പഴം, തേങ്ങ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന മധുരമുള്ള ഉണ്ണിയപ്പം മലയാളികളുടെ പ്രിയ വിഭവമാണ്. ഓണസദ്യയിലെ മെയിൻ ആളാണ്. കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ പ്രസാദമായും ചെറിയ ഉണ്ണിയപ്പം നൽകാറുണ്ട്. അരിപ്പൊടി കൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കുന്നതാണ് അതിന്റെ സ്വാദിന് നല്ലത്. അരിപ്പൊടി വാങ്ങാൻ കിട്ടും, അല്ലെങ്കിൽ അരി നമുക്ക് തന്നെ പൊടിച്ചെടുത്ത് ഉണ്ണിയപ്പം ഉണ്ടാക്കാവുന്നതേ ഉള്ളൂ.
ഉണ്ണിയപ്പം ഉണ്ടാക്കുന്നതെങ്ങനെ?
1. ഒരു കപ്പ് അരി രണ്ട് തവണ വെള്ളത്തിൽ വൃത്തിയായി കഴുകുക. ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് 4-5 മണിക്കൂർ നേരം കുതിർക്കാൻ വെയ്ക്കുക.
2. പിന്നീട് വെള്ളം മുഴുവൻ ഊറ്റി ഒരു ഗ്രൈൻഡറിൽ കുതിർത്ത അരി ഇടുക.
3. ഇതോടൊപ്പം, പഴുത്ത 2 വാഴപ്പഴം അരിഞ്ഞിടുക.
4. അതിനുശേഷം ½ കപ്പ് ശർക്കരപ്പൊടിയും, 3 മുതൽ 4 വരെ പച്ച ഏലക്കായയും ചേർക്കുക. കൂടുതൽ മധുരം വേണമെന്നുള്ളവർ ആണെങ്കിൽ ശർക്കര കുറച്ച് കൂടി അധികം ചേർക്കാം. പഴത്തിന് മധുരം കുറവാണെങ്കിൽ അതിനനുസരിച്ച് ശർക്കര ഉപയോഗിക്കാം.
5. അതിനുശേഷം ആവശ്യാനുസരണം വെള്ളം ഒഴിച്ചുകൊടുക്കുക.
6. ഗ്രൈൻഡറിൽ അരിയും മുകളിൽ പറഞ്ഞിരിക്കുന്നവയും ചേർത്ത് നന്നായി അരച്ചെടുക്കുക.
7. ഇനി ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെയ്ക്കുക.
8. 1 ടേബിൾസ്പൂൺ നെയ്യിൽ ചെറുതായി അരിഞ്ഞെടുത്ത തേങ്ങ മൂപ്പിച്ചെടുക്കുക.
9. വറുത്ത തേങ്ങാകഷ്ണങ്ങൾ മുൻപ് നമ്മൾ അരച്ചെടുത്ത അരിയിലേക്ക് ചേർക്കുക.
10. അതിനുശേഷം 1 ടീസ്പൂൺ എള്ള്, ½ ടീസ്പൂൺ ജീരകം പൊടി എന്നിവ ചേർക്കുക. ആവശ്യമെങ്കിൽ ഒരു നുള്ള് ഉപ്പും ചേർക്കാം. നന്നായി ഇളക്കി വെയ്ക്കുക.
11. ഇനി ഉണ്ണിയപ്പച്ചട്ടി എടുത്ത് അതിലെ ഓരോ കുഴിയിലേക്കും ആവശ്യത്തിന് എണ്ണ ഒഴിച്ച്, എണ്ണ നന്നായി ചൂടായി കഴിഞ്ഞ് അരി പകർന്ന് കൊടുക്കുക. ശേഷം വേവിനനുസരിച്ച് തിരിച്ചിട്ട്, ഗോൾഡൻ കളർ ആകുമ്പോൾ കോരിയെടുക്കുക. ഉണ്ണിയപ്പം റെഡി.
Post Your Comments