Latest NewsNewsIndia

കശ്മീരിൽ വീണ്ടും തീവ്രവാദി ആക്രമണം: കശ്മീരി പണ്ഡിറ്റ് വെടിയേറ്റ് മരിച്ചു, സഹോദരന് പരിക്ക്

ശ്രീനഗർ: ഷോപ്പിയാൻ ജില്ലയിലെ ആപ്പിൾ തോട്ടത്തിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഭീകരാക്രമണം. വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടയാളുടെ സഹോദരന് പരിക്കേറ്റു. ഷോപ്പിയാനിലെ ചോതിപോര മേഖലയിലെ ആപ്പിൾ തോട്ടത്തിലെ സാധാരണക്കാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സുനിൽ കുമാറാണ് ഭീകരാക്രമണത്തിന് ഇരയായത്. സംഭവത്തിൽ സുനിലിന്റെ സഹോദരൻ പിന്റു കുമാറിന് പരിക്കേറ്റു. രണ്ട് ദിവസങ്ങൾക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്.

മൂന്ന് മാസം മുൻപ് ബുദ്ഗാമിലെ സർക്കാർ ഓഫീസിൽ ഒരു കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടത് സമൂഹത്തിന്റെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ സംഭവത്തിന് പിന്നാലെ 5000-ലധികം കശ്മീരി പണ്ഡിറ്റ് ജീവനക്കാർ ആക്രമണം ഭയന്ന് ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല. താഴ്‌വരയിലെ സ്ഥിതി മെച്ചപ്പെടുന്നതുവരെ ജമ്മുവിലേക്ക് സ്ഥലം മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.

‘ഷോപിയാനിലെ ചോതിപോര മേഖലയിലെ ആപ്പിൾ തോട്ടത്തിൽ തീവ്രവാദികൾ സാധാരണക്കാർക്ക് നേരെ വെടിയുതിർത്തു. ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. ഇരുവരും ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരാണ്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശം വളഞ്ഞു’, കശ്മീർ പോലീസ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ കശ്മീരിൽ പണ്ഡിറ്റുകളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളുടെ പരമ്പരയാണ് നടക്കുന്നത്. കൊല്ലപ്പെട്ടവരിൽ പലരും കുടിയേറ്റ തൊഴിലാളികളോ കശ്മീരി പണ്ഡിറ്റുകളോ ആയിരുന്നു. ഒക്ടോബറിൽ, അഞ്ച് ദിവസത്തിനുള്ളിൽ ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടു – അവരിൽ ഒരു കശ്മീരി പണ്ഡിറ്റും ഒരു സിഖും രണ്ട് കുടിയേറ്റ ഹിന്ദുക്കളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button