ഭൂരിഭാഗം ആളും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് പ്രമേഹം. ഇന്ന് പ്രമേഹ ബാധിതരുടെ എണ്ണം പ്രതിദിനം വർദ്ധിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കാൻ ഭക്ഷണ ക്രമത്തോടൊപ്പം വ്യായാമവും ശീലമാക്കുന്നത് നല്ലതാണ്. ഇത്തരത്തിൽ പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഡ്രിങ്കുകളെ കുറിച്ച് പരിചയപ്പെടാം.
ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഏറ്റവും മികച്ചതാണ് കറുവപ്പട്ട. ഒരു ഗ്ലാസ് പാലിൽ രണ്ടോ മൂന്നോ കറുവപ്പട്ട ചേർത്ത് നന്നായി തിളപ്പിക്കുക. ഉറങ്ങുന്നതിനു മുൻപ് ഈ പാൽ കുടിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് ഈ പാനീയം.
Also Read: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസയുമായി അമേരിക്ക
നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് ബദാം. കലോറി കൂടുതലാണെങ്കിലും, വിറ്റാമിൻ ഇ, ആന്റി ഓക്സിഡന്റുകൾ, പ്രോട്ടീനുകൾ എന്നിവ ഉയർന്ന തോതിൽ ബദാമിൽ അടങ്ങിയിട്ടുണ്ട്. രണ്ടോ മൂന്നോ ബദാം നന്നായി ചതച്ചതിനു ശേഷം പാലിൽ ചേർത്ത് തിളപ്പിക്കുക. ഈ ബദാം മിൽക്ക് കുടിക്കുന്നതിലൂടെ പ്രമേഹം നിയന്ത്രണ വിധേയമാക്കാൻ കഴിയും.
Post Your Comments