Latest NewsNewsBusiness

സൗത്ത് ഇന്ത്യൻ ട്രേഡിംഗ് സിൻഡിക്കേറ്റ്: കോർപ്പറേറ്റ് ഓഫീസ് ഉടൻ പ്രവർത്തനമാരംഭിക്കും

പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് സൗത്ത് ഇന്ത്യൻ ട്രേഡിംഗ് സിൻഡിക്കേറ്റ് ലിമിറ്റഡ്

സൗത്ത് ഇന്ത്യൻ ട്രേഡിംഗ് സിൻഡിക്കേറ്റിന്റെ കോർപ്പറേറ്റ് ഓഫീസ് ആഗസ്റ്റ് 17 ന് ഉദ്ഘാടനം ചെയ്യും. പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് സൗത്ത് ഇന്ത്യൻ ട്രേഡിംഗ് സിൻഡിക്കേറ്റ് ലിമിറ്റഡ്. കേരളത്തിലെയും തമിഴ്നാട്ടിലെയും വ്യാപാര സ്ഥാപനങ്ങൾ മുഖാന്തരം ഉപഭോക്താക്കൾക്ക് സേവനങ്ങൾ എളുപ്പം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോർപ്പറേറ്റ് ഓഫീസ് പ്രവർത്തനമാരംഭിക്കുന്നത്. പുതിയ കോർപ്പറേറ്റ് ഓഫീസ് എത്തുന്നതോടെ, ഉപഭോക്താക്കൾക്ക് ലോൺ അടക്കമുള്ള സേവനങ്ങൾ ഇനി എളുപ്പം ലഭ്യമാകും.

ഗോൾഡ് ലോൺ, വ്യക്തിഗത വായ്പ, ബിസിനസ് വായ്പ, മൈക്രോ ഫിനാൻസ് വായ്പ, എംഎസ്എംഇ വായ്പ, ഹ്രസ്വകാല വായ്പ, സ്വകാര്യ വാണിജ്യ വായ്പ എന്നീ സേവനങ്ങളാണ് സൗത്ത് ഇന്ത്യൻ ട്രേഡിംഗ് സിൻഡിക്കേറ്റ് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്. കൂടാതെ, ധനകാര്യ സേവന രംഗത്ത് 74 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനം കൂടിയാണിത്.

Also Read: ലോകേഷിന്റെ കോളിനായി കാത്തിരിക്കുന്നു: ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാകാൻ ആഗ്രഹമുണ്ടെന്ന് വിജയ് ദേവരകൊണ്ട

shortlink

Related Articles

Post Your Comments

Related Articles


Back to top button