Independence DayLatest NewsKeralaIndia

സൈബറാബാദ് പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ: കൂടെ രാജമൗലിയും

ഹൈദരാബാദ്: സ്വാതന്ത്ര്യ ദിനത്തിൽ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ സൽമാൻ. നടന്റെ ഒപ്പം തുറന്ന ജീപ്പിൽ സംവിധായകൻ രാജമൗലിയും ഉണ്ടായിരുന്നു. ദുൽഖർ സൽമാൻ തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഹൈദരാബാദിലെ ജൂബിലി ഹിൽസാണ് തെന്നിന്ത്യൻ താര ലോകത്തിന്റെ കേന്ദ്രം.

ഇത്രയധികം തെന്നിന്ത്യൻ താരങ്ങൾ ഉണ്ടായിട്ടും ദുൽഖർ സൽമാനെ സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്താൻ ക്ഷണിച്ചതിന്റെ അഭിമാനം മലയാള സിനിമയ്ക്കും ഉണ്ട്. വെള്ള കുർത്തയും പാന്റുമണിഞ്ഞ് സൺഗ്ലാസും വച്ച് ഓപ്പൺ ജീപ്പിൽ സ്റ്റൈലായി വരുന്ന ദുൽഖറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ ആയിരക്കണക്കിന് പേരാണ് വീഡിയോക്ക് ലൈക്കുമായി രംഗത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button