ശരീരം ആരോഗ്യത്തോടെ നിലനിർത്താൻ കൃത്യമായ ഉറക്കം ലഭിക്കേണ്ടത് അനിവാര്യമാണ്. കൃത്യ സമയത്ത് ഉറങ്ങുകയും കൃത്യ സമയത്ത് ഉണരുകയും ചെയ്താൽ ഊർജ്ജവും ഉന്മേഷവും ലഭിക്കും. എന്നാൽ, മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് ഉറക്കക്കുറവ്. ആരോഗ്യകരമായ ഉറക്കം നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
പരമാവധി രാത്രി 10 മണിക്കും 11 മണിക്കും ഇടയിൽ ഉറങ്ങാൻ ശ്രമിക്കുക. വൈകിയുറങ്ങുന്നത് ആരോഗ്യത്തിനെ പ്രതികൂലമായി സാധ്യതയുണ്ട്. ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ചെറു ചൂടുള്ള എള്ളെണ്ണ ഉപയോഗിച്ച് പാദം മസാജ് ചെയ്യുന്നത് കൃത്യമായ ഉറക്കം ലഭിക്കാൻ സഹായിക്കും. കൂടാതെ, അയഞ്ഞതും സുഖപ്രദവുമായ വസ്ത്രങ്ങൾ ധരിച്ച് മാത്രമാണ് ഉറങ്ങേണ്ടത്.
Also Read: സൽമാൻ റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ അദ്ദേഹം തന്നെ: കുറ്റപ്പെടുത്തി ഇറാൻ
ഓരോ ദിവസത്തെ ഉറക്കത്തിന് പകരം വാരാന്ത്യ ഉറക്കം കൊണ്ട് പരിഹാരം കാണുന്നവരുണ്ട്. ഈ ശീലം ആരോഗ്യത്തിന് നല്ലതല്ല. ദഹനം, ഊർജ്ജം, ഹോർമോൺ എന്നിവയെ അസന്തുലിതാവസ്ഥയിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. അതേസമയം, കൃത്യമായ ഉറക്കം ലഭിച്ചാൽ ഉത്കണ്ഠ, ദേഷ്യം പോലുള്ള പ്രശ്നങ്ങളിൽ രക്ഷ നേടാൻ കഴിയും.
Post Your Comments