ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് ചെമ്പരത്തി ചായ. ചെമ്പരത്തി ചായയിലെ സത്തകളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡൻ്റുകളെല്ലാം ശരീരത്തിലെ എൻസൈമുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിച്ചുകൊണ്ട് രോഗസാധ്യതകളെ ഒരു പരിധിവരെ അകറ്റി നിർത്താൻ സഹായിക്കും.
ചെമ്പരത്തി ചായയുടെ ഏറ്റവും ശ്രദ്ധേയവും അറിയപ്പെടുന്നതുമായ ഒരു ഗുണം രക്തസമ്മർദ്ദം കുറയ്ക്കും എന്നതാണ്. ശരീരത്തിലെ ഉയർന്ന രക്തസമ്മർദ്ദം ഹൃദയത്തിൽ അധിക സമ്മർദ്ദം ചെലുത്തുകയും കാലക്രമേണ അതിനെ ദുർബലമാക്കി മാറ്റാനും സാധ്യതയുണ്ട്.
രക്തത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ചെമ്പരത്തി ചായ നല്ലതാണ്. ചെമ്പരത്തി ചായ ശീലമാക്കുന്നത് വഴി ശരീരത്തിലെ നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ വർദ്ധിക്കുകയും മോശം കൊളസ്ട്രോളായ എൽഡിഎൽ കുറയുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.
കരൾ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും അതിനെ കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് ചെമ്പരത്തി ചായ. ഇതിലടങ്ങിയിരിക്കുന്ന സത്തകൾ ഉള്ളിലെത്തുന്നത് വഴി ലിവർ സ്റ്റീറ്റോസിസ് പോലുള്ള രോഗാവസ്ഥയെ പ്രതിരോധിക്കാൻ കഴിയും. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനു പുറമേ ചെമ്പരത്തി ചായ രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
Post Your Comments