ന്യൂഡല്‍ഹി: ബംഗ്‌ളാദേശ് പൗരന്മാര്‍ ഡല്‍ഹിയില്‍ പിടിയില്‍. ബംഗ്ളാദേശി മന്ത്രിമാരുടെ വ്യാജ സീലുകളുമായാണ് യുവാക്കള്‍ പിടിയിലായത്. മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഹുസൈന്‍ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിനിടെയാണ് ഇവര്‍ പിടിയിലായത്.
Read Also:വികസിത ഇന്ത്യയ്ക്കായി അഞ്ച് ദൗത്യങ്ങള്‍ മുന്നോട്ട് വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
പാലം മേഖലയില്‍ നിന്നാണ് ബംഗ്‌ളാദേശ് പൗരന്മാര്‍ പിടിയിലായിരിക്കുന്നത്. ബംഗ്‌ളാദേശിലെ വിവിധ മന്ത്രാലയങ്ങളിലെ പത്തോളം മന്ത്രിമാരുടെ വ്യാജ സീലുകള്‍ പിടിയിലായവരില്‍ നിന്നും കണ്ടെടുത്തു. വിവിധ ബംഗ്‌ളാദേശി പൗരന്മാരുടെ 11 വ്യാജ പാസ്‌പോര്‍ട്ടുകളാണ് പിടിയിലായവരില്‍ നിന്നും കണ്ടെടുത്തിരിക്കുന്നത്.
ചികിത്സയ്ക്കായി ബംഗ്‌ളാദേശില്‍ നിന്നും ഇന്ത്യയില്‍ എത്തുന്നവരുടെ ഏജന്റുമാരായി പ്രവര്‍ത്തിച്ചു വരുന്നവരാണ് തങ്ങള്‍ എന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.
Post Your Comments