ദുബായ്: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് മറീനയിൽ 50 യോട്ടുകളുടെ പരേഡ് നടത്തി. റോയൽ സ്റ്റാർ യോട്ട് കമ്പനീസിന്റെ പിന്തുണയോടെയാണ് പരേഡ് നടത്തിയത്.
വേർ ഇൻ തമിഴ്‌നാട് വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വനിതകൾ അണിനിരന്ന് ഇന്ത്യയുടെ ഭൂപടം ഒരുക്കുകയും ചെയ്തു. ഏഴര മിനിറ്റ് 75 സ്ത്രീകൾ അണിനിരന്നാണ് ഭൂപടമൊരുക്കിയത്. ദുബായിൽ ആദ്യമായാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത്.
അതേസമയം, 76 -ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ദേശീയ പതാക ഉയർത്തി. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ കോൺസൽ ജനറൽ ഡോ.അമൻ പുരിയാണ് ദേശീയ പതാകയുയർത്തിയത്. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചനയും നടത്തി.
നിരവധി പ്രവാസികളും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുത്തു. ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ശോഭനമായ ഭാവിക്കും ശക്തമായ ഉഭയകക്ഷി ബന്ധത്തിനും വേണ്ടിയുള്ള പ്രതീക്ഷകൾ പങ്കുവച്ചു കൊണ്ടാണ് ഇന്ത്യൻ പ്രവാസികളും നയതന്ത്രജ്ഞരും സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ദേശീയ ഗാനവും ദേശഭക്തി ഗാനങ്ങളും ആലപിച്ച് പ്രവാസികൾ ആഘോഷത്തിന്റെ ഭാഗമായി.
Read Also: ‘സ്ത്രീകൾ ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ല’: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഒരു വർഷം പൂർത്തിയാക്കുമ്പോൾ
Post Your Comments