Latest NewsNewsIndia

‘നമ്മുടെ രാജ്യം മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാണ്, സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ വിജയം’: ആശംസകളുമായി രാഷ്ട്രപതി

ഡൽഹി: എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. വിദേശികള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച രാജ്യത്തെ നാം തിരിച്ചുപിടിച്ചുവെന്നും ഈ അവസരത്തിൽ സ്വാതന്ത്ര്യ സമര സേനാനികളെ രാജ്യം സ്മരിക്കുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു. നമ്മുടെ രാജ്യം മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാണ്.

രാജ്യമെമ്പാടും ത്രിവര്‍ണ പതാകകള്‍ അഭിമാനത്തോടെ പാറുന്നു. കോവിഡിനെ ഫലപ്രദമായി നാം നേരിട്ടു. സാങ്കേതിക രംഗത്തും രാജ്യം വലിയ നേട്ടങ്ങള്‍ കൈവരിച്ചു. രാജ്യത്ത് ജനാധിപത്യം കൂടുതല്‍ ശക്തമാകുകയാണ്. രാജ്യത്തെ അഭിസംബോധന ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും ദ്രൗപതി മുര്‍മു വ്യക്തമാക്കി.

വഴിയോരക്കച്ചവടക്കാർക്ക് ആവശ്യമായ സംരക്ഷണവും സൗകര്യവും ഒരുക്കുന്നതിന് തിരുവനന്തപുരം നഗരസഭ മുൻപന്തിയിൽ: വി ശിവൻകുട്ടി

യുദ്ധവിമാന-പൈലറ്റ് മുതല്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ വരെ നമ്മുടെ പെണ്‍മക്കള്‍ എല്ലാ മേഖലകളിലും തിളങ്ങുന്നു. പല പരമ്പരാഗത രീതികളും വേലിക്കെട്ടുകളും മറികടന്നാണ് സ്ത്രീകള്‍ മുന്നോട്ട് പോകുന്നത്. സാമൂഹികവും രാഷ്ട്രീയവുമായ പ്രക്രിയകളില്‍ അവരുടെ വര്‍ദ്ധിച്ചുവരുന്ന പങ്കാളിത്തം വരും കാലങ്ങളില്‍ നിര്‍ണായകമാണെന്ന് തെളിയിക്കും.

ഇന്ന് നമ്മുടെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുടെ എണ്ണം പതിനാല് ലക്ഷത്തിലേറെയാണ്. നമ്മുടെ രാജ്യത്തിന്റെ പല പ്രതീക്ഷകളും നമ്മുടെ പെണ്‍മക്കളിലാണ്. ശരിയായ അവസരങ്ങള്‍ ലഭിച്ചാല്‍ അവര്‍ക്ക് മികച്ച വിജയം നേടാനാകുമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

കെയ്‌റോയ്ക്ക് സമീപം ക്രൈസ്തവ ദേവാലയത്തിൽ തീപിടിത്തം: 41 പേർ മരിച്ചു

കഴിഞ്ഞ മാസമാണ് ദ്രൗപതി മുര്‍മു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രപതി പദത്തിലെത്തുന്ന ആദ്യ ഗോത്രവര്‍ഗ വനിത കൂടിയാണ് ഒഡീഷയിലെ സന്താലി ഗോത്രത്തില്‍ പെട്ട ദ്രൗപതി മുര്‍മു.

shortlink

Related Articles

Post Your Comments

Related Articles


Back to top button