ഇന്നത്തെ ജീവിതരീതികളും മാനസിക സംഘർഷങ്ങളും നമ്മുടെ ഉറക്കം കെടുത്തുകയാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ഒരു ദിവസത്തിന്റെ ഉന്മേഷം തന്നെ നഷ്ടപ്പെടുന്നു. ഉറക്കക്കുറവ് ദീർഘകാലം നീണ്ടുനിന്നാൽ അത് ശാരീരിക ആരോഗ്യത്തെയും മാനസികാവസ്ഥയെയും വളരെ ദോഷമായി ബാധിക്കും.
നിർബന്ധമായും കുറഞ്ഞത് ആറു മണിക്കൂർ എങ്കിലും ഉറങ്ങണമെന്നാണ് പറയപ്പെടുന്നത്. കൃത്യമായി ആറുമുതൽ - എട്ടുമണിക്കൂർ വരെ ഉറക്കം കിട്ടാത്തവർക്ക് പകൽ സമയങ്ങളിൽ അമിതമായി ദേഷ്യം വരിക, ജോലിയിൽ ശ്രദ്ധ ചെലുത്താൻ സാധിക്കാതിരിക്കുക എന്നിവ ഉണ്ടാവാം.
ശ്വാസകോശ രോഗങ്ങൾ, സന്ധിവാതം, പ്രമേഹം, തൈറോയ്ഡ്, ആർത്തവ വിരാമം ,വിഷാദ രോഗം, സംശയരോഗം തുടങ്ങിയവ മൂലവും ശരിയായ ഉറക്കം ലഭിക്കാതിരിക്കാം. രാത്രികാലങ്ങളിൽ ജോലിക്കു പോകുന്നതും പകൽ ഉറങ്ങുന്ന ശീലവും രാത്രികാലങ്ങളിലെ സുഖനിദ്രയ്ക്കു തടസമാകാറുണ്ട്. ലഹരിവസ്തുക്കളുടെ ദുരുപയോഗം, മദ്യപാനം, പുകവലി എന്നിവയും ഉറക്കം നഷ്ടപ്പെടാൻ കാരണമാകാറുണ്ട്.
Read Also : കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹമുണ്ടോ? ഈ സ്മാർട്ട്ഫോണിനെ കുറിച്ച് പരിചയപ്പെടാം
സുഖകരമായ ഉറക്കം ലഭിക്കാൻ കഴിയുന്നതും എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങാൻ കിടക്കുക, പകൽ സമയത്തെ ഉറക്കം കഴിയുന്നതും ഒഴിവാക്കണം. നിർബന്ധമാണെങ്കിൽ വളരെ കുറച്ചു സമയം മാത്രം പകൽ ഉറങ്ങാം. ഉറങ്ങാൻ കിടക്കുന്നതിനുമുമ്പ് ചായ, കാപ്പി എന്നിവയുടെ ഉപയോഗവും കുറയ്ക്കണം. ഉറങ്ങുന്നതിന് 4 മണിക്കൂർ മുൻപ് വ്യായാമം ചെയ്യുന്നതും നല്ലതാണ്.
രാത്രികാലങ്ങളിൽ അമിതമായി ആഹാരം കഴിക്കുന്നതും ഒഴിവാക്കുക, കിടന്നുകൊണ്ട് ടിവി കാണുന്നതും പൂർണമായി ഒഴിവാക്കണം. ഉറങ്ങാനായി കിടക്കയിൽ കിടന്നു കഴിഞ്ഞാൽ ഇടയ്ക്കിടെ വാച്ചിൽ സമയം നോക്കുന്ന ശീലവും സുഖനിദ്രയെ ബാധിക്കും. ശരീരവേദനകൾ മൂലവും ഉറക്കം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുതലാണ്. ഉറക്കക്കുറവിന് ഉറക്കഗുളികകൾ കഴിക്കുന്നതും നല്ലതല്ല. ഏതെങ്കിലും വിദഗ്ധ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഗുളികകൾ കഴിക്കാവൂ.
Post Your Comments