മഞ്ചേശ്വരം: സ്കൂട്ടര്‍ കാറിലിടിച്ച് തെറിച്ചുവീണ വിദ്യാര്‍ത്ഥി മറ്റൊരു കാറിടിച്ച് മരിച്ചു. പെരിങ്കടിയിലെ ഇബ്രാഹിമിന്റെയും ബന്നങ്കുളം സഫിയയുടെയും മകന് അബ്ദുല്‍ ഹിഷാം (16) ആണ് മരിച്ചത്.
ദേശീയപാതയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ആണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ ഹിഷാമിനെ നാട്ടുകാര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : വൈവിധ്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തിന്റെ ഐക്യം ലോകം പഠിക്കേണ്ട വിഷയമാണ്: മോഹൻ ഭാഗവത്
അപകടമുണ്ടാക്കിയ കാര്‍ കണ്ടെത്താന്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. മംഗല്പാടി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഹിഷാം. മൂന്ന് സഹോദരങ്ങളുണ്ട്.
Post Your Comments