ചേര്‍ത്തല: അര്‍ത്തുങ്കല്‍ ഫിഷ്ലാന്‍ഡിങ് സെന്ററിനു സമീപം കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ടു വിദ്യാര്‍ത്ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് നികര്‍ത്തില്‍ മുരളീധരന്റെയും ഷീലയുടെയും മകന് ശ്രീഹരി(16)യുടെ മൃതദേഹം ഇന്നലെ രാവിലെ ചെത്തി ഹാര്‍ബറിനു സമീപം മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്.
തുടർന്ന്, പൊലീസിനെ അറിയിച്ച് മൃതദേഹം കരക്കെത്തിച്ചു. രണ്ടുപേരാണ് അപകടത്തില്‍പെട്ടത്. ശ്രീഹരിക്കൊപ്പം കാണാതായ കടക്കരപ്പളളി 12-ാം വാര്‍ഡ് കൊച്ചു കരിയില്‍ കണ്ണൻ- അനിമോൾ ദമ്പതികളുടെ മകന് വൈശാഖിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കിട്ടിയിരുന്നു.
Read Also : എൽഐസി: ജൂൺ പാദത്തിൽ കുതിച്ചുയർന്ന് അറ്റാദായം
വ്യാഴാഴ്ച വൈകിട്ടാണ് ആറംഗ സംഘം തീരത്തെത്തിയത്. ഇതില്‍ കടലിലിറങ്ങിയ മൂന്നുപേരാണ് തിരയില്‍പ്പെട്ടത്. ഒരാളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചെങ്കിലും ശ്രീഹരിയെയും വൈശാഖിനെയും രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Leave a Comment