കൊല്ലം: കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിലായി. ഓപ്പറേഷൻ ഡെവിൾ ഹണ്ട് എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് കൊല്ലം വടക്കേവിള സ്വദേശി സഞ്ജയ് (25) പിടിയിലായത്.
കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ ഓണം സ്പെഷൽ ഡ്രൈവ് പരിശോധനയിൽ ആണ് യുവാവ് പിടിയിലായത്. രാത്രികാല വാഹന പരിശോധനയിൽ പോളയത്തോട് ഭാഗത്തു നിന്നാണ് ഇയാൾ പിടിയിലായത്. 1.700 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇയാൾ സഞ്ചരിച്ച സ്കൂട്ടറിന്റെ സീറ്റിനടിയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ചോദ്യം ചെയ്യലിൽ ചില്ലറ വില്പനയ്ക്കായി എത്തിച്ചതാണ് കഞ്ചാവ് എന്ന് ഇയാൾ മൊഴി നൽകി.
Read Also : കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
എക്സൈസ് ഇൻസ്പെക്ടർ ബി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. വിശദമായ അന്വേഷണം നടത്തുമെന്ന് കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ വി.റോബർട്ട് അറിയിച്ചു.
ഇൻസ്പെക്ടർ ബി വിഷ്ണുവിനെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ മനോജ്ലാൽ, മനു, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, മുഹമ്മദ് കാഹിൽ ബഷീർ, അജീഷ് ബാബു, ഡ്രൈവർ നിഷാദ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ കൊല്ലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments