തിരുവനന്തപുരം:∙ ഗാന്ധിജിയെ കൊന്നത് ആർ.എസ്.എസുകാരാണെങ്കിലും അദ്ദേഹം തുലയട്ടെ എന്ന് നെഹ്റു അടക്കമുള്ള കോൺഗ്രസുകാർ വിചാരിച്ചിരുന്നെന്ന് മുൻ മന്ത്രി എം.എം മണി.
കർഷക സംഘത്തിന്റെ വിതുര ഏരിയ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അധികാരം കിട്ടിയപ്പോൾ ഗാന്ധിജി അസൗകര്യമായി മാറിയതാണ് ആ ചിന്തയ്ക്ക് പിന്നിൽ എന്നും അല്ലെങ്കിൽ ഇന്റലിജൻസിന്റെ മുന്നറിയിപ്പുണ്ടായിട്ടും അദ്ദേഹത്തെ കൊന്നത് എങ്ങനെയെന്നും മണി ചോദിച്ചു. ഡി.കെ. മുരളി എം.എൽ.എ ഉൾപ്പെടെയുള്ളവർ സമ്മേളനത്തില്‍ ഉണ്ടായിരുന്നു.
Post Your Comments