നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിൽ മികച്ച അറ്റാദായവുമായി രാജ്യത്തെ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ പാദത്തിൽ 603 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ പാദത്തിലെ 24.3 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ വൻ കുതിപ്പാണ് അറ്റാദായത്തിൽ ഉണ്ടായിട്ടുള്ളത്.
അറ്റാദായത്തിന് പുറമേ, അറ്റ പ്രീമിയം വരുമാനവും ഉയർന്നിട്ടുണ്ട്. ഇത്തവണ അറ്റ പ്രീമിയം വരുമാനം 98,805.25 കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിൽ 82,375.61 കോടി രൂപയായിരുന്നു. അതേസമയം, ആദ്യ പാദത്തിൽ ബിസിനസിന്റെ (വിഎൻബി) മൂല്യം 1,861 കോടി രൂപയാണ്.
Also Read: ലിനൻ ക്ലബ്ബ്: മൊത്തം വിൽപ്പനയിൽ 13 ശതമാനവും കേരളത്തിൽ
ആദ്യ പാദത്തിൽ 36,81,764 കോടിയുടെ പോളിസികൾ വിറ്റഴിക്കാൻ എൽഐസിക്ക് സാധിച്ചിട്ടുണ്ട്. ഇത് മികച്ച നേട്ടം കൈവരിക്കാൻ എൽഐസിയെ സഹായിച്ചിട്ടുണ്ട്. കൂടാതെ, ഇത്തവണ രേഖപ്പെടുത്തിയ പോളിസി വിൽപ്പന വാർഷികാടിസ്ഥാനവുമായി താരതമ്യം ചെയ്യുമ്പോൾ 60 ശതമാനം കൂടുതലാണ്.
Post Your Comments