ശരീരത്തിന് ആവശ്യമായ ഒട്ടനവധി ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പപ്പായ. ചർമ്മ സംരക്ഷണത്തിനും മുടിയുടെ വളർച്ചയ്ക്കും പപ്പായ ഉപയോഗിക്കാറുണ്ട്. എന്നാൽ, പപ്പായയുടെ ഇലകളും ഔഷധ മൂല്യം നിറഞ്ഞതാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പപ്പായ ഇലയുടെ ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.
ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് പപ്പായ ഇല. ഇതിൽ ഉയർന്ന അളവിൽ പപ്പൈൻ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ശുദ്ധീകരിക്കാനും ചർമ്മത്തിലെ സുഷിരങ്ങളിൽ നിന്ന് എണ്ണയും അഴുക്കും നീക്കം ചെയ്യാനും സഹായിക്കുന്നതാണ്. കൂടാതെ, പപ്പായ ഇലയിൽ ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ ഇ തുടങ്ങി നിരവധി സംയുക്തങ്ങൾ അടങ്ങിയതിനാൽ മുടി കൊഴിച്ചിലിനെ ഒരു പരിധി വരെ തടഞ്ഞുനിർത്തും.
Also Read: പൊലീസുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ദഹന പ്രശ്നങ്ങൾ ഉള്ളവർക്ക് അവ പരിഹരിക്കാൻ പപ്പായ ഇല ഉപയോഗിക്കാവുന്നതാണ്. ഗ്യാസ്, വയറുവേദന എന്നിവയിൽ നിന്ന് മോചനം നേടാൻ പപ്പായ ഇലയിലെ പപ്പൈൻ സംയുക്തം സഹായിക്കും. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്താനും പപ്പായ ഇല നല്ലതാണ്.
Post Your Comments