മുണ്ടക്കയം: കാണാതായ വയോധികയെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നുദിവസം മുമ്പ് കാണാതായ, പനക്കിച്ചറ റാക്കപ്പതാൻ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ രുക്മണി (ഓമന -68)യുടെ മൃതദേഹമാണ് വനത്തിനുള്ളിൽ കണ്ടെത്തിയത്.
Read Also : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: ബന്ധു അറസ്റ്റിൽ
പഴയ പനക്കച്ചറ തേക്കിൻകൂപ്പിൽ നിന്നുമാണ് മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. വനം വകുപ്പും പൊലീസും എത്തി മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: പ്രമോദ്, പ്രസന്നകുമാരി. മരുമക്കൾ ശോഭ, മോനച്ചൻ. സംസ്കാരം പിന്നീട് നടക്കും.
Post Your Comments