KeralaLatest NewsNews

പാകിസ്ഥാനിൽ ഇന്ന് സ്വാതന്ത്ര്യ ദിനം, എംഎൽഎ ഓഫീസിനു മുന്നിൽ കെ ടി ജലീൽ പതാകയുയർത്തും: പരിഹസിച്ച് അഡ്വ. ജയശങ്കർ

കോഴിക്കോട്: കശ്മീരിനെ കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് മുൻ മന്ത്രി കെ.ടി.ജലീൽ പിൻവലിച്ചിരുന്നു. കശ്മീരിനെ ഒരിന്ത്യക്കാരനും പറയാത്ത രീതിയിൽ ആസാദ് കശ്മീർ ആക്കിയ ജലീലിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ജലീലിന്റെ പരാമർശത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. എസ് ജയശങ്കർ. പാകിസ്ഥാനിൽ ഓഗസ്ത് പതിനാല് ആയ ഇന്നാണ് സ്വാതന്ത്ര്യ ദിനമെന്നും, ഇതിന്റെ ഭാഗമായി തവനൂരെ എംഎൽഎ ഓഫീസിനു മുന്നിൽ കെ ടി ജലീൽ പതാകയുയർത്തുമെന്നും അദ്ദേഹം പരിഹസിച്ചു. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഓഗസ്റ്റ് 14, പാകിസ്ഥാനിലും ‘ആസാദ്’ കശ്മീരിലും ഇന്നാണ് സ്വാതന്ത്ര്യ ദിനം. തവനൂരെ എംഎൽഎ ഓഫീസിനു മുന്നിൽ കെ ടി ജലീൽ പതാകയുയർത്തും. തുടർന്ന് ജിന്നയുടെ ചിത്രത്തിൽ പുഷ്പാർച്ചന; കുട്ടികൾക്കു മിഠായി വിതരണം. എല്ലാ സഖാക്കളും സഹയാത്രികരും സാംസ്കാരിക നായകരും പങ്കെടുത്തു വിജയിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു’, അദ്ദേഹം കുറിച്ചു.

അതേസമയം, തന്റെ പോസ്റ്റിലെ പരമാർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്നായിരുന്നു ജലീൽ വ്യക്തമാക്കിയത്. താൻ ഉദ്ദേശിച്ചതിന് വിരുദ്ധമായി പ്രസ്തുത കുറിപ്പിലെ വരികൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ഈ സാഹചര്യത്തിൽ നാടിന്റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതായി അറിയിക്കുന്നുവെന്നാണ് കെ.ടി.ജലീലിന്റെ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button