
തളിപ്പറമ്പ്: നിസ്കരിക്കാന്‍ പോകുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുപ്പം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ പാലക്കോടന്‍ മുഹമ്മദലി (46) ആണ് മരിച്ചത്.
കഴിഞ്ഞ എട്ടിന് രാത്രി 7.15ഓടെ വീടിന് മുന്നില്‍ ദേശീയപാതയിലായിരുന്നു അപകടം. തളിപ്പറമ്പ് ഭാഗത്തു നിന്ന് അമിതവേഗതയില്‍ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ മുഹമ്മദലിയുടെ തലയ്ക്കാണ് പരിക്കേറ്റത്.
Read Also : കേന്ദ്രീകൃത ശുചിത്വ സംവിധാനത്തില്‍ കേരളം മാതൃകയാകും: മന്ത്രി
ഉടന്‍ ലൂര്‍ദ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂര്‍ മിംസ് ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലായിരിക്കെ ഇന്നലെ രാവിലെ 10.45 ഓടെയായിരുന്നു മരണം സംഭവിച്ചത്.
പഴയങ്ങാടിയില്‍ ചെരിപ്പുകട നടത്തിവരികയായിരുന്നു മുഹമ്മദലി. പരേതരായ അബ്ദുള്ള ഹാജി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ജുവൈന (ബദരിയ്യ നഗര്‍). മക്കള്‍: മുഷ്റഫ്, അഷ്ഫാക്ക്, ഫാത്തിമ.
Post Your Comments