ഡൽഹി: വിവാദ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ പുസ്തകം നിരോധിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നടപടി ശരിയായിരുന്നുവെന്ന് മുൻ വിദേശകാര്യ മന്ത്രി നട്‌വർ സിംഗ്. താനും ആ തീരുമാനത്തിന്റെ ഭാഗമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. 1988ലാണ് റുഷ്ദിയുടെ പുസ്തകം കേന്ദ്രസർക്കാർ നിരോധിച്ചത്.
‘വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കിയ വിവാദ ഗ്രന്ഥമായിരുന്നു സൽമാൻ റുഷ്ദി എഴുതിയ സാത്താനിക് വേഴ്‌സസ്. അത് നിരോധിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നടപടി നൂറു ശതമാനം ശരിയാണ്. എന്റെയും അഭിപ്രായം അതുതന്നെയായിരുന്നു. അതിനാൽ, ഞാനും ആ തീരുമാനത്തിന്റെ ഭാഗമായിരുന്നു.’ നട്‌വർ സിംഗ് ഓർക്കുന്നു.
Also read: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ചു: താലിബാൻ മതപുരോഹിതനെ ബോംബ് വച്ചു കൊന്നു
ഒരു പുസ്തകം നിരോധിക്കുന്നതിനോട് യഥാർത്ഥത്തിൽ തനിക്ക് എതിർപ്പാണ്. എന്നാൽ, ആ പുസ്തകം നിരോധിച്ചില്ലെങ്കിൽ ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങൾ ഇന്ത്യയിൽ, പ്രത്യേകിച്ച് കശ്മീരിൽ ഉണ്ടാകുമായിരുന്നുവെന്നും നട്‌വർ സിംഗ് ചൂണ്ടിക്കാട്ടി. അതിനാൽ, ആ പുസ്തകം നിരോധിക്കുകയല്ലാതെ അന്നത്തെ കോൺഗ്രസ് സർക്കാരിന്റെ മുന്നിൽ മറ്റൊരു വഴിയും ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments