കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് വിവാദം ശക്തമാകുന്നു. അഭിമുഖത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികളില്‍ ഏറ്റവും കുറഞ്ഞ റിസര്‍ച്ച് സ്‌കോളറായിട്ടും, പ്രിയ വര്‍ഗീസിന് കൂടുതല്‍ മാര്‍ക്ക് നല്‍കി ക്രമവിരുദ്ധമായി നിയമനം നൽകിയതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ പുറത്തു വന്നു.
പ്രിയയുടെ റിസര്‍ച്ച് സ്‌കോര്‍ 156ഉം രണ്ടാം റാങ്ക് കിട്ടിയ ജോസഫ് സ്‌കറിയയുടെ റിസര്‍ച്ച് സ്‌കോര്‍ 651ഉം ആണ്. ഏറ്റവും കുറഞ്ഞ റിസര്‍ച്ച് സ്‌കോര്‍ നേടിയ പ്രിയ വര്‍ഗീസിന് അഭിമുഖത്തില്‍ ലഭിച്ച ഉയര്‍ന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം റാങ്ക് കിട്ടിയതെന്ന് രേഖയില്‍ നിന്ന് വ്യക്തമാണ്. തൃശൂര്‍ കേരളവര്‍മ്മ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ പ്രിയ വര്‍ഗീസിനെ കണ്ണൂരില്‍ അസോസിയേറ്റ് പ്രൊഫസറാക്കി നിയമിക്കാനുള്ള നീക്കം നേരത്തെ വന്‍ വിവാദമായിരുന്നു.
തടി കുറയ്ക്കാൻ ഭക്ഷണശേഷമുള്ള ഈ ശീലങ്ങൾ ഒഴിവാക്കൂ
ഇതേ തുടര്‍ന്ന് നിയമനം നല്‍കാതെ റാങ്ക് പട്ടിക മാറ്റിവച്ചെങ്കിലും കഴിഞ്ഞ മാസം ചേര്‍ന്ന സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് ലഭിച്ച പട്ടിക അംഗീകരിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ പ്രിയാ വര്‍ഗീസ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടറായി ഡെപ്യൂട്ടേഷനിലാണ്. ഡെപ്യൂട്ടേഷന്‍ കാലാവധി ഇപ്പോള്‍ ഒരു വര്‍ഷം കൂടി നീട്ടി നല്‍കിയിട്ടുണ്ട്.
അതേസമയം പ്രിയ വര്‍ഗീസിന്റെ കണ്ണൂരിലെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വി.സിയോട് റിപ്പോര്‍ട്ട് തേടി. യു.ജി.സി നിര്‍ദ്ദേശിച്ച എട്ട് വര്‍ഷത്തെ അദ്ധ്യാപന പരിചയം ഇല്ലാതെയാണ് പ്രിയയെ പരിഗണിച്ചതെന്ന ‘സേവ് യൂണിവേഴ്‌സിറ്റി’ ക്യാമ്പയിന്‍ കമ്മിറ്റിയുടെ പരാതിയെത്തുടർന്നാണ് ഗവര്‍ണര്‍ റിപ്പോർട്ട് തേടിയത്.
Post Your Comments