KeralaLatest NewsNewsBusiness

ലോകോത്തര നിലവാരത്തിലേക്ക് മുന്നേറി ലുലു കൺവെൻഷൻ സെന്റർ

സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സൗകര്യങ്ങളും കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്

സംസ്ഥാനത്തെ ഏറ്റവും വലിയ ഐക്കണിക് ഇവന്റ് ഡെസ്റ്റിനേഷൻ എന്ന പദവിയിലേക്ക് ഉയർന്ന് തൃശ്ശൂരിലെ ലുലു കൺവെൻഷൻ സെന്റർ. ഒരേസമയം 5,000 ലധികം ആൾക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന ഇവന്റ് ഡെസ്റ്റിനേഷൻ സെന്ററാണ് ലുലു ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നത്. ഏകദേശം 96,000 ചതുരശ്ര അടിയാണ് ഇവന്റ് സെന്ററിന്റെ വലുപ്പം.

ഇത്തവണ രാജ്യാന്തര തലത്തിലുള്ള നിലവാരത്തിലേക്കാണ് ലുലു കൺവെൻഷൻ സെന്റർ മാറിയിട്ടുള്ളത്. ഒരേസമയം വ്യത്യസ്ഥ ഇവന്റുകൾ നടത്താനുള്ള സംവിധാനം ലഭ്യമാണ്. കോൺഫറൻസുകൾ, വിവാഹങ്ങൾ, മറ്റ് ഇവന്റുകൾ എന്നിവയ്ക്കായി ഒന്നിലധികം ഫ്ലക്സിബിൾ ഇവന്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

Also Read: നി​​​​യ​​​​ന്ത്ര​​​​ണം​​​​ വി​​​​ട്ട ഓ​​​​ട്ടോ​​​റി​​​​ക്ഷ ഇ​​​​ടി​​​​ച്ച് വീ​​​​ട്ട​​​​മ്മ​​​​യ്ക്ക് പരിക്ക്

സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സൗകര്യങ്ങളും കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. നേരിട്ട് ഉള്ളതും വെർച്വലും ഹൈബ്രിഡുമായ ഇവന്റുകൾക്ക് ആതിഥ്യം വഹിക്കുന്നതിനു വേണ്ടി ഓഡിയോ- വിഷ്വൽ ഇൻസ്റ്റലേഷനുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, കൺവെൻഷൻ സെന്ററിൽ ഉയർന്ന വേഗതയിലുള്ള ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button