കോട്ടയം: നിയന്ത്രണം വിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. മറിയപ്പള്ളി സ്വദേശി ഷൈലജ (60)യാണ് മരിച്ചത്.
എം സി റോഡിൽ മറിയപ്പള്ളിയിൽ ആണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ലോറി ആദ്യം ഒരു കാറിലും പിന്നീട് വീട്ടമ്മയും ഭർത്താവും സഞ്ചരിച്ച സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. ഭർത്താവ് സുദർശനനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : ‘വലിയ ഒത്തുചേരലുകൾ ഒഴിവാക്കുക’: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments