KeralaLatest NewsNews

ഐടിഐകളെ നൈപുണ്യ വികസന കേന്ദ്രങ്ങളാക്കി മാറ്റും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളെ നൈപുണ്യ വികസന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ധനുവച്ചപുരം ഗവൺമെന്റ് ഐടിഐയെ അന്തർദേശീയ നിലവാരത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഐടിഐ ആക്കി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 16 കോടി ചെലവിൽ നിർമിച്ച ഐടിഐയിലെ പുതിയ ബ്ലോക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

Read Also: ഓഗസ്റ്റ് 14 മുതൽ 4 ദിവസത്തേക്ക് അബുദാബിയിൽ മഴ അനുഭവപ്പെടും: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വലിയ തോതിലുള്ള മാറ്റങ്ങളാണുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഏവരും തിരിച്ചറിയുന്നുണ്ട്. ആറുവർഷം മുമ്പ് അഞ്ചു ലക്ഷം കുട്ടികൾ കൊഴിഞ്ഞുപോയ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഇന്നു 10 ലക്ഷം കൂടുതൽ കുട്ടികളാണ് പുതുതായി വന്നുചേർന്നത്. 2016ന് മുൻപു പൊതു വിദ്യാഭ്യാസമേഖലയെക്കുറിച്ച് വലിയ തോതിൽ ആശങ്കപ്പെട്ടിരുന്ന അവസ്ഥയിൽ നിന്ന് ഇന്ന് ഒറ്റയാളും ആ ആശങ്ക പ്രകടിപ്പിക്കാത്ത നിലയിലേക്കു പൊതുവിദ്യാഭ്യാസമേഖല മാറി. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ എത്തുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ മേഖലയിലെ വമ്പിച്ച മാറ്റം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. പശ്ചാത്തല സൗകര്യ വികസനം മാത്രമല്ല അക്കാദമിക ഗുണനിലവാരം മെച്ചപ്പെടുത്താനും സർക്കാർ ശ്രമിക്കുകയാണ്. അക്കാദമിക നിലവാരം ഇനിയും വർദ്ധിപ്പിക്കണം. ഈ മാറ്റത്തിന്റെ ഭാഗമാണ് ഐടിഐകളിലും സംഭവിക്കുന്നത്. സെന്റർ ഓഫ് എക്സലൻസ്, ഐ.എസ്.ഒ അംഗീകാരങ്ങൾ നേരത്തെ നേടിയിട്ടുള്ള ധനുവച്ചപുരം ഐ.ടി.ഐയുടെ മാസ്റ്റർ പ്ലാനിന് 65 കോടിയാണ് അനുവദിച്ചത്. ഇത്ര വലിയ തുക അനുവദിക്കുന്നത് മുൻപ് ആലോചിക്കാൻ പറ്റുമായിരുന്നില്ല. പക്ഷേ, മാറ്റം ആവശ്യമാണ്. മാറ്റം നമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ്. അവരുടെ ഭാവിയാണ് മാറ്റത്തിലൂടെ നാം കരുപ്പിടിപ്പിക്കുന്നത്. അതിന് വിദ്യാലയങ്ങളിൽ നിന്നാണ് തുടക്കം കുറിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ നാടിനെ കൂടുതൽ മികവോടെ വരും തലമുറയ്ക്ക് ഏൽപ്പിക്കലാണ് നമ്മുടെ ഉത്തരവാദിത്തം. ഇവിടത്തെ ഏതു കുഗ്രാമത്തിലുള്ള കുട്ടിയ്ക്കും ലോകോത്തര വിദ്യാഭ്യാസം നൽകാൻ കഴിയണം. അതു നാടിന്റെ ബാധ്യതയാണ്. സ്‌കൂളുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ, കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവ അതിനനുസരിച്ച് കാലാനുസൃതമായി മാറേതുണ്ട്. ഇതാണ് വരും തലമുറ ആഗ്രഹിക്കുന്നത്. ഇങ്ങനെയാണ് നവകേരളം യാഥാർഥ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സൽമാൻ റുഷ്ദിക്ക് നേരെ വധശ്രമം: വേദിയിലേക്ക് അതിക്രമിച്ച് കയറിയ അക്രമി കുത്തി പരിക്കേൽപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button