മുംബൈ: മഹാരാഷ്ട്രയിലെ ജൽന ജില്ലയിലെ സ്വകാര്യ കമ്പനിയിൽ, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 56 കോടി രൂപയും 32 കിലോഗ്രാം സ്വർണവും കണ്ടെടുത്തു. വിവാഹ പാർട്ടിയുടെ വേഷം ധരിച്ച് 120 വാഹനങ്ങളിലാണ് അധികൃതർ റെയ്ഡിനായി എത്തിയത്. വിവാഹ ഘോഷയാത്രയുടെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ വാഹനങ്ങൾ അലങ്കരിച്ചിരുന്നു. 250 ആദായനികുതി ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുത്തത്.
പണവും സ്വർണവും കൂടാതെ, റെയ്ഡിൽ 14 കോടിയുടെ വജ്രങ്ങൾ കണ്ടെടുത്തതായും പണം എണ്ണാൻ ഏകദേശം 13 മണിക്കൂർ വേണ്ടിവന്നതായും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. നികുതി വെട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് ജൽന ജില്ല ആസ്ഥാനമായുള്ള ബിസിനസ്സ് സ്ഥാപനത്തിൽ റെയ്ഡ് ആരംഭിച്ചതെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.
അജ്ഞാത വിദേശ സ്ഥാപനങ്ങൾക്ക് സംഭാവന നൽകൽ: പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ
മുൻ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായി അർപ്പിത മുഖർജിയുടെ രണ്ട് വീടുകളിൽ നിന്ന് 50 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിഒരു മാസം തികയുന്നതിന് മുൻപാണ് സംഭവം. പശ്ചിമ ബംഗാൾ എസ്.എസ്.സി അഴിമതിയുമായി ബന്ധപ്പെട്ട് പാർത്ഥ ചാറ്റർജിയെയും അർപ്പിത മുഖർജി യെയും ഇ.ഡി കസ്റ്റഡിയിൽ എടുത്തിരുന്നു.
Post Your Comments