മുടിയുടെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ, കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ചെമ്പരത്തിക്കുള്ള പ്രാധാന്യം വളരെ വലുതാണ്. സാധാരണ ചെമ്പരത്തി താളി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നമുക്കറിയാം. എന്നാല്‍, അതില്‍ നിന്നും അല്‍പം വ്യത്യസ്തമായ ചെമ്പരത്തി താളിയുണ്ട്. ചെമ്പരത്തിയില അരച്ചു കുഴമ്പാക്കി കുറച്ച് ഒലീവ് ഓയില്‍ കൂടെ ചേര്‍ത്താല്‍ മതി. ഫലപ്രദമായ താളി തയ്യാര്‍.
മുടി കൊഴിച്ചിലിന് ഉള്ളി അരിഞ്ഞ് പേസ്റ്റാക്കിയതും അല്‍പം ചെമ്പരത്തിയില അരച്ചതും മിക്‌സ് ചെയ്ത് മുടിയില്‍ പുരട്ടുക. ഇത് മുടി കൊഴിച്ചില്‍ തടയുന്നതിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.
ചെമ്പരത്തിയും നെല്ലിക്കയും താരന്‍ പോവാനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ്. നെല്ലിക്കയുടെ ജ്യൂസും അല്‍പം ചെമ്പരത്തിയുടെ പള്‍പ്പും ചേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ മുടിയുടെ സ്വാഭാവിക നിറം വരുകയും താരന്‍ പൂര്‍ണമായും ഇല്ലാതാവുകയും ചെയ്യും.
മുടി വളരാന്‍ ഏറ്റവും നല്ല കൂട്ടാണ് ചെമ്പരത്തിയിലയും ഇഞ്ചിയും. ഇത് മുടി കൊഴിച്ചില്‍ നിര്‍ത്തുകയും മുടിവളര്‍ച്ച ത്വരിത ഗതിയിലാക്കുകയും ചെയ്യും.
ചെമ്പരത്തിയിലയും കറിവേപ്പിലയും മുടി കൊഴിച്ചില്‍ പൂര്‍ണമായും നിര്‍ത്തുന്നു. മാത്രമല്ല, ഇത് തലവേദനയെ പ്രതിരോധിക്കുകയും ചെയ്യുന്നു.
ചെമ്പരത്തിപ്പൂവിട്ട് എണ്ണ കാച്ചി തലയില്‍ തേച്ചാല്‍ പേന്‍ശല്യം കുറയുകയും താരന്റെ പൊടിപോലും ഉണ്ടാവാതിരിക്കുകയും ചെയ്യും.
Post Your Comments