Latest NewsNewsLife StyleHealth & Fitness

സോപ്പ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം

ജീവിത സാഹചര്യം പൊടിയിലൂടെയും അണുക്കളിലൂടെയും കടന്നു പോവുന്ന ഈ കാലഘട്ടത്തില്‍ രണ്ടുനേരവും സോപ്പ് ഉപയോഗിച്ച് തന്നെ കുളിക്കേണ്ടി വരും. സോപ്പ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ കുറേ കാര്യങ്ങളുണ്ട്.

സോപ്പ് തെരഞ്ഞെടുക്കുമ്പോള്‍ പി.എച്ച് മൂല്യം 6-7 ഉള്ള സോപ്പ് ആണോയെന്ന് ആദ്യം തന്നെ ഉറപ്പുവരുത്തുക. മാത്രമല്ല, സോപ്പ് ചര്‍മത്തില്‍ ഉരസിത്തേക്കരുത്, മറിച്ച് കൈകളില്‍ പതപ്പിച്ച് വേണം ഉപയോഗിക്കുവാന്‍. ഇത് ചര്‍മത്തിന്റെ മൃദുത്വം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. ഇനി മുഖക്കുരു ഉള്ളവരാണെങ്കില്‍ അത് കഴുകാന്‍ മെഡിക്കല്‍ സോപ്പുകളോ, ലിക്വിഡുകളോ ഉപയോഗിക്കണം. മാത്രമല്ല, ഇതാണ് ശരീരത്തിന് ഏറ്റവും നല്ലതും.

Read Also : അടിവയറ്റിലെ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

കുളി കഴിഞ്ഞ് എണ്ണ അടിസ്ഥാനമാക്കിയുള്ള ക്രീമുകള്‍, ബോഡി ഓയിലുകള്‍ എന്നിവയിലൊന്ന് പുരട്ടുന്നത് നല്ലതാണ്. അമ്പതു വയസ് കഴിഞ്ഞവര്‍ സോപ്പ് അധികം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പ്രായം കൂടുംതോറും ചര്‍മത്തിന്റെ വരള്‍ച്ച കൂടുന്നതിനാലാണ് ഇങ്ങനെ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button