
കോട്ടയം: അതിരമ്പുഴ റോഡിൽ കോടതിപ്പടിക്കു സമീപത്തുള്ള കാർ സർവീസ് സെന്ററിനു തീപിടിച്ചു. ഏറ്റുമാനൂര്‍ -അതിരമ്പുഴ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇവിഎം സ്കോഡ സര്‍വീസ് സെന്ററിലാണ് ഇന്ന് 3 മണിയോടെ തീപിടുത്തമുണ്ടായത്.
തീ ആളിപ്പടര്‍ന്നെങ്കിലും സര്‍വീസ് സെന്ററിലെ ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. സമീപത്തെ വ്യാപാരികളും നാട്ടുകാരും സമയോചിതമായി ഇടപെട്ടതിനാല്‍ വലിയ അപകടം ഒഴിവാക്കാനായി. ഇലക്‌ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.
റിപ്പയര്‍ ചെയ്ത് കൊണ്ടിരുന്ന കാര്‍ തീപിടിച്ച് ആളിക്കത്തിയതോടെ സമീപത്തുണ്ടായിരുന്ന കാറുകളിലേയ്ക്കും തീ പടര്‍ന്നു. 3 കാറുകള്‍ ഭാഗികമായി കത്തിനശിച്ചു.പാലായില്‍ നിന്നും കടുത്തുരുത്തിയില്‍ നിന്നും കോട്ടയത്ത് നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.
Post Your Comments