ലോകത്തിലെ ഏറ്റവും മികച്ച കാപ്പി ഇനി ഇന്ത്യയിലേക്കും. കാനഡയിലെ കോഫി ബ്രാൻഡായ ടിം ഹോർട്ടൻസാണ് പ്രവർത്തനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നത്. പുത്തൻ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ടിം ഹോർട്ടൻസ് ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നത്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ 120 സ്റ്റോറുകൾ തുറക്കാനാണ് ടിം ഹോർട്ടൻസ് പദ്ധതിയിടുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 240 കോടി മുതൽ മുടക്കിലാണ് ഇന്ത്യയിൽ സ്റ്റോറുകൾ ആരംഭിക്കുക. നിലവിൽ, രണ്ടു സ്റ്റോറുകൾ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തിൽ ഡൽഹിയിൽ ആയിരിക്കും സ്റ്റോറുകൾ തുടങ്ങുന്നത്. പിന്നീട്, പഞ്ചാബിലേക്കും മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കും.
Also Read: തെരുവുനായ ആക്രമണം : ഹോം ഗാർഡ് ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്ക്
ഏകദേശം രണ്ടുകോടി രൂപയാണ് ഒരു സ്റ്റോർ തുറക്കാൻ ആവശ്യമായ ചിലവ്. ഈ വർഷം അവസാനത്തോടെയാണ് ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ സ്റ്റോറുകൾ പ്രവർത്തനമാരംഭിക്കുക. അടുത്ത 10 വർഷത്തിനുള്ളിൽ രാജ്യത്തുടനീളം നൂറിലധികം സ്റ്റോറുകൾ തുറക്കാനാണ് ടിം ഹോർട്ടൻസ് ലക്ഷ്യമിടുന്നത്.
Post Your Comments