Latest NewsNewsIndiaBusiness

എയർ ഇന്ത്യ: അടുത്തയാഴ്ച മുതൽ കൂടുതൽ ആഭ്യന്തര സർവീസുകൾക്ക് ഒരുങ്ങുന്നു

ഓഗസ്റ്റ് 20 മുതൽ പുതിയ 24 സർവീസുകളാണ് ആരംഭിക്കുന്നത്

കൂടുതൽ ആഭ്യന്തര സർവീസുകളുമായി എയർ ഇന്ത്യ എത്തുന്നു. ഓഗസ്റ്റ് 20 മുതൽ പുതിയ ആഭ്യന്തര സർവീസുകളാണ് എയർ ഇന്ത്യ നടത്തുക. ഡൽഹിയിൽ നിന്ന് മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കും, മുംബൈയിൽ നിന്ന് ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുമാണ് സർവീസുകൾ ആരംഭിക്കുന്നത്.

ടാറ്റ ഗ്രൂപ്പിന് കീഴിലെ എയർ ഇന്ത്യ വ്യോമയാന രംഗത്ത് വൻ കുതിച്ചുചാട്ടമാണ് പദ്ധതിയിടുന്നത്. ഓഗസ്റ്റ് 20 മുതൽ പുതിയ 24 സർവീസുകളാണ് ആരംഭിക്കുന്നത്. അതേസമയം, എയർ ഇന്ത്യയുടെ 54 നാരോ ബോഡി വിമാനങ്ങൾ സർവീസിന് യോഗ്യമാണ്. ആകെ 70 നാരോ ബോഡി വിമാനങ്ങളാണ് എയർ ഇന്ത്യയ്ക്ക് ഉള്ളത്.

Also Read: യുഎഇയിലെ പ്രവാസികൾ വിവാഹിതരാകുമ്പോൾ എമിറേറ്റ്‌സ് ഐഡി മാറ്റുകയോ പുതുക്കുകയോ ചെയ്യണം: ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി

നിലവിൽ, എയർലൈൻ രംഗത്ത് കടുത്ത മത്സരമാണ് നിലനിൽക്കുന്നത്. അടുത്തിടെയാണ് ആകാശ എയർ വ്യോമയാന രംഗത്തേക്ക് ചുവടുറപ്പിച്ചത്. അതേസമയം, ജെറ്റ് എയർവെയ്സ് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button