കണ്ണൂര്‍: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഓഗസ്റ്റ് 20ന് നഗരസഭാ പരിധിയിൽ പൊതു അവധി പ്രഖ്യാപിച്ചു സർക്കാർ ഉത്തരവായി. നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങൾക്കും ശമ്പളത്തോടുകൂടിയ അവധി ബാധകമായിരിക്കും. നഗരസഭാ പരിധിയിൽ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജീവനക്കാർക്ക് വേതനത്തോടെയുള്ള അവധി ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ ലേബർ കമ്മീഷണര്‍ സ്വീകരിക്കണം.
മട്ടന്നൂർ നഗരസഭാ പരിധിയിൽ സ്ഥിരതാമസക്കാരായിട്ടുള്ളവരും മണ്ഡലത്തിനു പുറത്ത് ജോലി ചെയ്യുന്നവരുമായ താത്കാലിക ജോലിക്കാർ ഉൾപ്പെടെയുള്ള സമ്മതിദായകർക്കും വേതനത്തോടെയുള്ള അവധി ആനുകൂല്യം ലഭിക്കും.
Post Your Comments