Latest NewsNewsIndia

ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു

മുറിയില്‍ ഭാര്യയ്‌ക്കൊപ്പം ആരോ ഉണ്ടെന്നു സെന്തില്‍ സംശയം പ്രകടിപ്പിക്കുകയും മുറി മുഴുവനും കാണിക്കാന്‍ വീഡിയോ കോളിലൂടെ ആവശ്യപ്പെടുകയുമായിരുന്നു

നാഗര്‍കോവില്‍: വിദേശത്തുള്ള ഭര്‍ത്താവിന്റെ സംശയരോഗം അതിരുകടന്നതോടെ വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ യുവതി ജീവനൊടുക്കി. കന്യാകുമാരിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. കന്യാകുമാരി ജില്ലയിലെ കൊട്ടാരം സ്വദേശി ജ്ഞാനഭാഗ്യ (33) യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ജ്ഞാനഭാഗ്യ കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ തത്സമയം കണ്ട ഭര്‍ത്താവ് സെന്തിലാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. വിവരമറിഞ്ഞെത്തിയ ജ്ഞാനഭാഗ്യയുടെ ബന്ധുക്കള്‍ വാതില്‍ തകര്‍ത്ത് മുറിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Read Also: സിനിമയുടെ പരസ്യത്തെ ആ നിലയ്ക്കു മാത്രം കണ്ടാല്‍ മതി : പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ഭര്‍ത്താവിന്റെ സംശയരോഗവും മാനസിക പീഡനം മൂലം മനംനൊന്താണ് യുവതിയുടെ ആത്മഹത്യയെന്നു ബന്ധുക്കള്‍ ആരോപിച്ചു. കൊട്ടാരം പഞ്ചായത്ത് ഓഫീസില്‍ താത്കാലിക ജീവനക്കാരിയായിരുന്നു ജ്ഞാനഭാഗ്യ. ഫാനില്‍ സാരി ഉപയോഗിച്ച് കെട്ടിതൂങ്ങിയായിരുന്നു മരണം. ജ്ഞാനഭാഗ്യയ്ക്ക് രഹസ്യബന്ധമുണ്ടെന്നു സെന്തില്‍ സംശയിച്ചിരുന്നതായും ജ്ഞാനഭാഗ്യ മറ്റു പുരുഷന്‍മാരുമായി ഇടപഴകുന്നതില്‍ സെന്തില്‍ അനിഷ്ടം പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നിത്യവും ഇതെ ചൊല്ലി സെന്തില്‍ ജ്ഞാനഭാഗ്യയുമായി കലഹിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. എട്ടുവര്‍ഷം മുന്‍പ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായതെന്നും സെന്തിലിനെ വിവാഹം ചെയ്യുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

കന്യാകുമാരി പെരിയവിള സ്വദേശിയായ സെന്തില്‍ സിംഗപ്പൂരിലാണ് ജോലി ചെയ്തിരുന്നത്. ദിവസവും ഭാര്യയോടും മക്കളോടും വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പതിവുപോലെ രണ്ട് കുട്ടികളേയും ഉറക്കികിടത്തിയ ശേഷം സെന്തിലുമായി വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു ജ്ഞാനഭാഗ്യ. ഇതിനിടെ, മുറിയില്‍ ഭാര്യയ്‌ക്കൊപ്പം  ആരോ ഉണ്ടെന്നു സെന്തില്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. മുറിയുടെ മുഴുവന്‍ ദൃശ്യവും ക്യാമറയില്‍ കാണിക്കാന്‍ സെന്തില്‍ ആവശ്യപ്പെട്ടു. കിടപ്പുമുറിയടക്കമുള്ള സ്ഥലങ്ങളില്‍ ക്യാമറയുമായെത്തി തത്സമയം ദൃശ്യങ്ങള്‍ കാണിക്കാന്‍ സെന്തില്‍ ആവശ്യപ്പെട്ടത് ജ്ഞാനഭാഗ്യയെ മാനസികമായി തകര്‍ത്തുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

മുറിയില്‍ താനും കുട്ടികളും മാത്രം ഉള്ളുവെന്നു പലതവണ പറഞ്ഞിട്ടും കേള്‍ക്കാന്‍ പോലും സെന്തില്‍ തയ്യാറാകാതിരുന്നതോടെ, ക്യാമറ ഓഫാക്കാതെ തന്നെ കിടപ്പുമുറിയിലെ ഫാനില്‍ സാരി ഉപയോഗിച്ച് ജ്ഞാനഭാഗ്യ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഭര്‍ത്താവിനെ ഭയപ്പെടുത്താന്‍ വേണ്ടി ഫാനില്‍ സാരി ഉപയോഗിച്ച് കുരുക്കിടുകയായിരുന്നുവെന്നും കയറി നിന്ന സ്റ്റൂള്‍ തെന്നിമാറിയതോടെ കുരുക്കു കഴുത്തില്‍ മുറുകി ജ്ഞാനഭാഗ്യ മരിക്കുകയായിരുന്നുവെന്നു ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button