ഇന്ന് ഓഹരി വിപണിയിൽ വൻ മുന്നേറ്റം. നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ തന്നെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 515 പോയിന്റ് ഉയർന്നു. ഇതോടെ, സെൻസെക്സ് 59,332 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, നിഫ്റ്റി 124 പോയിന്റ് ഉയർന്ന് 17,659 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ്ക്യാപ്, സ്മാൾക്യാപ് സൂചികകൾ നേരിയ തോതിൽ ഉയർന്നു.
ആക്സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി, ടെക് എം, ബജാജ് ഫിനാൻസ്, വിപ്രോ എന്നിവയുടെ ഓഹരികൾ 2 ശതമാനമാണ് ഉയർന്നത്. അതേസമയം, ടിസിഎസ്, കൊട്ടക് ബാങ്ക്, ടൈറ്റൻ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ് എന്നിവയുടെ ഓഹരികൾ 1 ശതമാനം മുതൽ 2 ശതമാനം വരെ കുതിച്ചുയർന്നു.
Also Read: വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും റാപിഡ് ആന്റിജൻ പരിശോധന നിർബന്ധം: അറിയിപ്പുമായി ഖത്തർ
ഭാരതി എയർടെൽ, അപ്പോളോ ഹോസ്പിറ്റൽ, എൻടിപിസി, ഐടിസി, ടാറ്റ കൺസ്യൂമർ പ്രോഡക്റ്റ്സ്, തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Post Your Comments