ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകളുടെ ചോരയ്ക്ക് പകരം ചോദിച്ച് ഇന്ത്യൻ സൈന്യം. ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ, കശ്മീരി പണ്ഡിറ്റ് വംശജരായ രാഹുൽ ഭട്ടിന്റെയും അമ്രീൻ ഭട്ടിന്റെയും കൊലയാളിയെ സൈന്യം വകവരുത്തി.
ലത്തീഫ് റാത്തർ എന്ന ഭീകരനെയാണ് പട്ടാളക്കാർ വെടിവെച്ചു കൊന്നത്. കൊലപാതകത്തിനും ഇയാൾ ഉത്തരവാദിയാണെന്ന് എഡിജിപി വിജയകുമാർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കശ്മീരിലെ ബുദ്ഗാം ജില്ലയിൽ, വാട്ടർഹെയിൽ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ബുധനാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത് എന്ന് ജമ്മുകശ്മീർ പോലീസ് അധികൃതർ വെളിപ്പെടുത്തുന്നു.
മൂന്നു ഭീകരരെയാണ് സൈനികർ വധിച്ചത്. കൊല്ലപ്പെട്ടവർ ലഷ്കർ ഇ ത്വയിബ അംഗങ്ങളാണെന്ന് സൈനിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തതോടെയാണ് സൈന്യം തിരിച്ചടിക്കാൻ ആരംഭിച്ചത്. തുടർന്ന്, മൂന്നുപേരും കൊല്ലപ്പെടുകയായിരുന്നു.
Post Your Comments